വള്ളുവനാട്​ തനിമ മഹോത്സവം തദ്ദേശസ്​ഥാപനങ്ങളുടെ കൂട്ടായ്​മയിൽ സംഘടിപ്പിക്കും

പെരിന്തൽമണ്ണ: ബൈപാസ് മൈതാനിയിൽ ഏപ്രിൽ 12 മുതൽ 23 വരെ നടത്തുന്ന വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവം പെരിന്തൽമണ്ണ താലൂക്കിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിൽ സംഘടിപ്പിക്കാൻ ബുധനാഴ്ച ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സാംസ്കാരിക വകുപ്പി​െൻറ സഹായത്തോടെ പെരിന്തൽമണ്ണ നഗരസഭയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. ടൗൺ ഹാളിൽ നടത്തിയ കൂടിയാലോചന യോഗത്തിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു. മഹോത്സവ പദ്ധതി വിശദീകരണം നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നിർവഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എൻ.എം. മെഹറലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാഹിദ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.കെ. റഷീദലി, സലീന ടീച്ചർ, പി. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.പി. ഹനീഫ, കെ. ആയിഷ, എം.വി. സിനി, എ.കെ. അബ്ദുൽ നാസർ, അന്നമ്മ വള്ളിയാംതടത്തിൽ, വി. കമലം, എം. പ്രസീത, ഒ. കേശവൻ, എം.കെ. രമണി, പി.പി. സുഹറാബി, കരുവള്ളി ഹബീബ, ജയറാം, കെ. രാജഗോപാലൻ, യൂസഫ് മുല്ലപ്പള്ളി, സ്പോൺസർമാരായ ക്ലാരസ് ജ്വല്ലറി എം.ഡി കെ. അബ്ദുൽ സലാം, വസന്തം ടെക്സ്റ്റൈൽസ് ഡയറക്ടർ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. വള്ളുവനാടി​െൻറ ഐക്യം, സംസ്കാരം, മതനിരപേക്ഷത പരിപോഷിപ്പിക്കും പെരിന്തൽമണ്ണ: 12 ദിവസം നീളുന്ന സാംസ്കാരിക മഹോത്സവത്തിൽ വള്ളുവനാടി​െൻറ ഐക്യം, സംസ്കാരം, പാരമ്പര്യം, കല, സാഹിത്യം എന്നിവ പരിപോഷിപ്പിക്കുന്ന തരത്തിൽ പഴയ വള്ളുവനാട്ടുകാർ ഒത്തുചേർന്ന്, 15 തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഐക്യം, സ്നേഹം, മതനിരപേക്ഷത എന്നിവ ഊട്ടിയുറപ്പിക്കാൻ സഹായകരമായ രീതിയിൽ മഹോത്സവം ആഘോഷിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ മെംബർമാർ മുഖേന വീടുകളിൽ ഫാമിലി പാസ് വിതരണം ചെയ്യും. ഏപ്രിൽ 14ന് ഉച്ചക്ക് മൂന്നിന് മഹോത്സവത്തിന് തുടക്കംകുറിച്ച് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും ഏതെങ്കിലുമൊരു പ്ലോട്ടോ-കലാരൂപമോ അണിനിരത്തും. ബഹുജന സാംസ്കാരിക സംഗമങ്ങളിൽ പഞ്ചായത്തുകളിലുള്ള അതാതു വിഭാഗത്തി​െൻറ പ്രാതിനിധ്യം ഉറപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.