ദേശീയപാത വികസനം: നിരാഹാരം അഞ്ചാം ദിനത്തിലേക്ക്

കോട്ടക്കൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങളിൽ സർക്കാർ കണ്ണുതുറക്കണമെന്ന് മുസ്ലിംലീഗ് ജില്ല അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ദേശീയപാത വീതി കൂട്ടണമെന്നും എന്നാൽ, ഇരകളുടെ ദുരിതം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടക്കൽ സ്വാഗതമാട് അനിശ്ചിതകാല സമരം നടത്തുന്ന അഡ്വ. ഷബീന ചൂരപ്പുലാക്കലി​െൻറ സമരപന്തലിൽ എത്തിയതായിരുന്നു അദ്ദേഹം. നാലാം ദിവസത്തെ സമരം ന്യൂനപക്ഷ ദേശീയ കമീഷൻ അധ്യക്ഷ ഖമറുന്നീസ അൻവർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ കോട്ടുമല, സി. ആസാദ്, സമദ് കാഞ്ഞിരത്തിങ്കൽ, എ.കെ. അബ്ദുൽ മജീദ്, ഒ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. 4.4 കിലോമീറ്റർ ദൂരമുള്ള സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് റോഡ് പദ്ധതി ഉപേക്ഷിക്കുക, നിലവിലെ പാത വീതികൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംയുക്ത സമരസമിതി നേതൃത്വത്തിൽ ആരംഭിച്ച സമരം അഞ്ചാം നാളിലേക്ക് കടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.