തിരൂർ നഗരസഭ ചെയർമാൻ പദവി മാറ്റം: പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം കൗൺസിലർ അവധിയിൽ പ്രവേശിക്കുന്നു

തിരൂർ: നഗരസഭ ചെയർമാൻ പദവി തിരൂർ െഡവലപ്മ​െൻറ് ഫോറം (ടി.ഡി.എഫ്) പ്രതിനിധിക്ക് നൽകുന്നതിൽ പ്രതിേഷധിച്ച് സി.പി.എം കൗൺസിലർ അവധിയിൽ പ്രവേശിക്കുന്നു. മൂന്നുമാസത്തേക്ക് അവധിയെടുക്കാനാണ് തീരുമാനം. വ്യാഴാഴ്ച ചെയർമാൻ പദവി മാറ്റം സംബന്ധിച്ച് തീരുമാനമുണ്ടാകാനിരിക്കെയാണ് പാർട്ടിയെ വെട്ടിലാക്കി കൗൺസിലറുടെ നടപടി. അവധിക്ക് അനുമതി നേടി കൗൺസിലർ പാർട്ടിക്ക് കത്ത് നൽകി. ടി.ഡി.എഫ് പ്രതിനിധിയും നിലവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ. ബാവക്കാണ് ചെയർമാൻ പദവി കൈമാറുന്നത്. രണ്ട് വർഷത്തേക്കാണ് ഇദ്ദേഹത്തെ ചെയർമാനാക്കുക. നഗരസഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ബലാബലം വന്നതോടെ അധികാരത്തിലെത്താനായിരുന്നു ടി.ഡി.എഫുമായി ഇടതു മുന്നണി കരാറുണ്ടാക്കിയത്. ആദ്യ രണ്ടുവർഷത്തിന് ശേഷം പിന്നീടുള്ള രണ്ടുവർഷം ചെയർമാൻ പദവിയും ആദ്യ ഒരുവർഷം വൈസ് ചെയർമാൻ പദവിയും എന്നതായിരുന്നു ധാരണ. ഈ കാലാവധി അവസാനിച്ചതോടെയാണ് ടി.ഡി.എഫ് ചെയർമാൻ പദവി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആദ്യ ഒരുവർഷത്തിന് ശേഷം ഉപാധ്യക്ഷ പദവി ടി.ഡി.എഫ് ഒഴിഞ്ഞ് നൽകിയിരുന്നു. ചെയർമാൻ പദവി മാറ്റം പാർട്ടി സമ്മേളനം ചൂണ്ടിക്കാട്ടി സി.പി.എം ആദ്യം വൈകിപ്പിച്ചു. പിന്നീട് ടി.ഡി.എഫ് പ്രതിനിധി മൂന്നുമാസത്തേക്ക് അവധിയെടുത്ത് വിദേശത്ത് പോയതിനാൽ സ്ഥാനമാറ്റം വൈകാൻ കാരണമായി. പദവി നൽകാത്തപക്ഷം കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് ടി.ഡി.എഫ് മുന്നറിയിപ്പ് നൽകിയതോടെയാണ് ചർച്ച വീണ്ടും സജീവമായത്. വ്യാഴാഴ്ച സി.പി.എം-ടി.ഡി.എഫ് സംയുക്ത യോഗമാണ് നടക്കാനിരിക്കുന്നത്. ചെയർമാൻ പദവി വിട്ടുനൽകുന്നതിൽ സി.പി.എം കൗൺസിലർമാർക്കിടയിൽ പ്രതിഷേധമുണ്ട്. നേരത്തേ പാർട്ടി ലോക്കൽ, ഏരിയ കമ്മിറ്റി സമ്മേളനങ്ങളിൽ ഇത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രത്യേക സാഹചര്യത്തിലുണ്ടാക്കിയ കരാർ എന്ന നിലയിൽ പാലിക്കപ്പെടണമെന്നതായിരുന്നു നേതൃത്വത്തി‍​െൻറ നിലപാട്. 38 അംഗ കൗൺസിലിൽ സി.പി.എം-ടി.ഡി.എഫ് സഖ്യത്തിനും പ്രതിപക്ഷ നിരയിലും 19 അംഗങ്ങൾ വീതമാണുള്ളത്. കൗൺസിലർ അവധിയിൽ പ്രവേശിച്ചാൽ ഭരണപക്ഷം ന്യൂനപക്ഷമാകും. യോഗം രണ്ടാഴ്ച കൂടുമ്പോൾ നടക്കുന്നത് തിരൂർ: വ്യാഴാഴ്ച നടക്കുന്ന സി.പി.എം-ടി.ഡി.എഫ് സംയുക്ത യോഗം രണ്ടാഴ്ച കൂടുമ്പോഴുണ്ടാകുന്നതാണെന്നും ചെയർമാൻ പദി മാറ്റം ചർച്ച ചെയ്യാൻ മാത്രമുള്ളതല്ലെന്നും സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് കൗൺസിലർ അവധി ആവശ്യപ്പെട്ടിട്ടുള്ളത്. അത് അനുവദിക്കാതിരിക്കാനാവില്ല എന്നതിനാൽ അവധി നൽകിയതായും ഹംസക്കുട്ടി പറഞ്ഞു. യാത്രയയപ്പ് സംഗമം തിരൂര്‍: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ തിരൂര്‍ ഉപജില്ല കമ്മിറ്റി സര്‍വിസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി. ഉപഹാര സമര്‍പ്പണവും സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ്, വൈസ് പ്രസിഡൻറ് സി.ടി. കുഞ്ഞയമ്മു, കൂട്ടായി എം.എം.എച്ച്.എസിലെ അബ്ദുനാസര്‍, എടക്കുളം എ.എം.യു.പി സ്‌കൂളിലെ സുലൈഖ എന്നിവർക്കായിരുന്നു യാത്രയയപ്പ്. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.വി. അലിക്കുട്ടി ഉപഹാരങ്ങൾ നൽകി. എം. മന്‍സൂര്‍ മാസ്റ്റര്‍ എന്‍. നജ്മുദ്ദീന്‍, പി. നിഷാദ്, പി. അബ്ദുല്ലകോയ മാസ്റ്റര്‍, അസ്‌ലം തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.