എസ്.പി.സി ജില്ല ക്യാമ്പിന് ചേലേമ്പ്രയിൽ തുടക്കം

വള്ളിക്കുന്ന്: സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് ജില്ല ക്യാമ്പിന് ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. രണ്ടുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സീനിയര്‍ കാഡറ്റുകള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ 41 സ്‌കൂളുകളില്‍ നിന്നായി 600ഓളം കാഡറ്റുകളും ബന്ധപ്പെട്ട അധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം എ.സി.പി. അബ്ദുൽ ജബ്ബാര്‍ പതാക ഉയര്‍ത്തി. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയും ജില്ല എസ്.പി.സി നോഡല്‍ ഓഫിസറുമായ കെ. സലീം, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സുധാകരന്‍, തിരൂരങ്ങാടി സി.ഐ. ഇ. സുനില്‍ കുമാര്‍, വാര്‍ഡ് മെംബര്‍ എം. ബേബി, സ്‌കൂള്‍ പ്രിന്‍സിപ്പൽ കെ. സദാനന്ദന്‍, പ്രധാനാധ്യാപിക ആര്‍.പി. ബിന്ദു, പി.ടി.എ പ്രസിഡൻറ് ഉണ്ണി അണ്ടിശ്ശേരി വല്‍സന്‍, എസ്.പി.സി അസിസ്റ്റൻറ് നോഡല്‍ ഓഫിസര്‍ കൃഷ്ണദാസന്‍ തുടങ്ങിയവർ സംസാരിച്ചു. സഹവാസ ക്യാമ്പ് ഏപ്രില്‍ ഏഴിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.