ഇരിങ്ങല്ലൂര്‍ പാടത്ത് തീപിടിത്തം

വേങ്ങര: വലിയോറ ഇരിങ്ങല്ലൂര്‍ പാടത്ത് വന്‍ തീപിടിത്തം. എട്ട് ഏക്കര്‍ വയലില്‍ തീ പടര്‍ന്നു പിടിച്ചു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് നിരവധി വീടുകളോട് ചേര്‍ന്നുള്ള ഭാഗത്ത് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. അഗ്നിശമന സേന കുറുക ഹൈസ്‌കൂള്‍ റോഡിലൂടെ സംഭവ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും ഇടുങ്ങിയ റോഡായതിനാല്‍ അപകട സ്ഥലത്തെത്താന്‍ സാധിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.