സ്വാമി കൃഷ്ണ ബ്രഹ്മാനന്ദ നെറുങ്കൈതക്കോട്ടയിൽ

വള്ളിക്കുന്ന്: ആദിശങ്കര പരമ്പരയിൽപ്പെടുന്ന തൃക്കെകാട്ട് മഠം സ്വാമിയാർ കൃഷ്ണ ബ്രഹ്മാനന്ദ സ്വാമി നെറുങ്കൈതക്കോട്ട ക്ഷേത്രത്തിൽ ദർശനം നടത്തി. നെറുങ്കൈതക്കോട്ട അയ്യപ്പ ക്ഷേത്രത്തിലെ ആദിശങ്കര സന്ദർശനത്തി​െൻറ സ്മരണ പുതുക്കിയായിരുന്നു പിൻഗാമിയുടെ സന്ദർശനം. അവിചാരിതമായി എത്തിയ സ്വാമിയെ ക്ഷേത്ര ഭാരവാഹികൾ പൂർണ കുംഭത്തോടെ എതിരേറ്റു. മേക്കോട്ട ക്ഷേത്രത്തിലെയും അയ്യപ്പ ക്ഷേത്രത്തിലെയും ഉച്ചപൂജ അദ്ദേഹം നിർവഹിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് തൃക്കേക്കാട്ട് മഠത്തിലെ ഗോവിന്ദ ബ്രഹ്മാനന്ദ സ്വാമികളാണ് ശ്രീരാമ സങ്കൽപത്തിൽ നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രത്തിൽ പൂജ കഴിച്ചതെന്നും അതിനുശേഷം അവിടെ ശ്രീരാമ സാന്നിധ്യമുണ്ടായെന്നുമാണ് വിശ്വാസം. ക്ഷേത്രവളപ്പിലെ വാനരന്മാർക്ക് നിവേദ്യവും പ്രസാദവും നൽകുന്നതും ഈ വിശ്വാസത്തി​െൻറ ഭാഗമായാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.