തീരാക്കുരുക്കിലമർന്ന് ആയുർവേദ കോളജ് ജങ്ഷൻ

കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടിക്കും എടരിക്കോടിനുമിടയിൽ ഗതാഗത കുരുക്കിലമർന്ന് ആയുർവേദ കോളജ് ജങ്ഷൻ. വേങ്ങരയിലേക്ക് പുതുപ്പറമ്പ്, പൊട്ടിപ്പാറ വഴി പോകുന്ന റോഡി​െൻറ സംഗമകേന്ദ്രമാണിത്. ഈ ഭാഗം കടന്നു പോകണമെങ്കിൽ മണിക്കൂറോളം കാത്തു കിടക്കണം. ദേശീയപാതയിൽനിന്ന് തിരിഞ്ഞാണ് വേങ്ങരയിലേക്ക് കടന്നു പോകുന്നത്. ഈ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എടരിക്കോട്ടേക്ക് തിരിയുന്നതോടെ കുരുക്ക് ആരംഭിക്കും. തൊട്ടടുത്തുള്ള ഓട്ടോ പാർക്കിങ്ങാണ് മറ്റൊരു തലവേദന. ഗതാഗതക്കുരുക്കിന് പരിഹാരമായി കോട്ടക്കൽ പൊലീസ് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് മാനേജ്മ​െൻറി​െൻറ സഹായത്തോടെ ഹോം ഗാർഡിനെ നിയമിച്ചിരുന്നു. ഇവരുടെ സേവനം സ്കൂൾ പ്രവൃത്തി സമയങ്ങളിൽ സഹായകരമാണ്. പ്രധാന പാതയിൽനിന്ന് വാഹനങ്ങൾ ഒരേ സമയം പോകുന്നതും വരുന്നതുമാണ് കുരുക്കിന് വഴിവെക്കുന്നത്. കൂടുതലും കുരുക്കിലകപ്പെടുന്നത് ദീർഘദൂര യാത്രക്കാരാണ്. മേഖലയിലെ ആശുപത്രികളിലേക്ക് വരുന്ന ആംബുലൻസുകൾ ഗതാഗത കുരുക്കിൽ അകപ്പെടുന്നതും പതിവു കാഴ്ചയാണ്. കഴിഞ്ഞ ദിവസം രണ്ട് ആംബുലൻസുകൾ മറുവശത്തുകൂടിയാണ് ലക്ഷ്യസ്ഥാനത്തേക്ക് കടന്നു പോയത്. പുതുപ്പറമ്പ് ഭാഗത്ത് നിരവധി വിദ്യാഭ്യാസ-വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾക്ക് വൺവേ സമ്പ്രദായം ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.