മാൻവേട്ട കേസ്​ വിധി ഇന്ന്​; സൽമാൻ ഖാനും കൂട്ടുകാരുമെത്തി

ജോധ്പുർ: മാനുകളെ വേട്ടയാടിയ കേസിൽ കുറ്റാരോപിതരായ ബോളിവുഡ് നടൻ സൽമാൻ ഖാനും കൂട്ടാളികളും കേസിലെ വിധി കേൾക്കാൻ രാജസ്ഥാനിലെ ജോധ്പുരിലെത്തി. 1998ൽ തുടങ്ങിയ കേസി​െൻറ അന്തിമ വാദം വിചാരണ കോടതിയിൽ മാർച്ച് 28ന് പൂർത്തിയായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. സൽമാൻ ഖാനു പുറമെ ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാൻ, തബു, സോണാലി ബാന്ദ്രെ, നീലം എന്നിവരും വിധി പറയുേമ്പാൾ കോടതിയിൽ ഹാജരുണ്ടാവും. മുംെെബയിൽനിന്ന് ചാർേട്ടഡ് ൈഫ്ലറ്റിലാണ് സൽമാൻ ഖാൻ എത്തിയത്. 'റേസ് ത്രീ' എന്ന ചിത്രത്തി​െൻറ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നേരേത്ത അബൂദബിയിലായിരുന്നു ഖാൻ. 1998 ഒക്ടോബർ ആദ്യ വാരത്തിൽ ജോധ്പുരിലെ കങ്കാണി ഗ്രാമത്തിൽ വെച്ച് രണ്ട് പ്രത്യേകതരം മാനുകളെ കൊന്നു എന്നതാണ് കേസ്. എല്ലാവരും ചേർന്ന് രാത്രിയിൽ ജിപ്സി കാറിൽ സഞ്ചരിക്കവെ മുന്നിൽപെട്ട മാനുകളെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന സൽമാൻ ഖാൻ വെടിവെച്ചിടുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഭവാനി സിങ് ഭാട്ടി വാദിച്ചു. ആരോപിതർക്കെതിരെ മതിയായ തെളിവുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളെല്ലാം സൽമാൻ ഖാൻ നിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.