താലൂക്ക്​ ഒാഫിസിൽ ഫയലുകൾ വൈകിപ്പിക്കുന്നതായി പരാതി

പാലക്കാട്: . ജനങ്ങൾ നൽകിയ അപേക്ഷകളിൽ തീരുമാനം എടുക്കാതെ മനപ്പൂർവം വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. മണ്ണ്, മണൽ, കരിങ്കല്ല് തുടങ്ങിയവയിൽ പ്രത്യേക താൽപ്പര്യം എടുക്കുന്നതാണ് സാധാരണക്കാരുടെ വിവിധ അവശ്യങ്ങൾക്കായി സമർപ്പിച്ച അപക്ഷേയിൽ നടപടി വൈകുന്നതിന് കാരണമെന്ന് കേരള ജനപക്ഷം പാലക്കാട് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് നൽകുന്ന ഓരോ അപേക്ഷയും അവരുടെ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ ജീവനക്കാർ മറക്കുകയാെണന്നും ജില്ലയിലെ ഹെഡ് ക്വാർട്ടേഴ്‌സ് എന്ന നിലയിൽ കാര്യപ്രാപ്തിയുള്ള ജീവനക്കാരെ വെച്ച് കാര്യങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജയൻ മമ്പറം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.