ആര്യങ്കാവ് പൂരം ഇന്ന്​ ആഘോഷിക്കും

ഷൊർണൂർ: പ്രസിദ്ധമായ കേരളത്തിലെ പഴയ നാട്ടുരാജ്യമായ കളപ്പാറ കൊട്ടാരം സ്വരൂപത്തിലെ ആര്യങ്കാവ് പൂരം ബുധനാഴ്ച ആഘോഷിക്കും. ഓങ്ങല്ലൂർ മാട്കയറ്റം മുതൽ ഒറ്റപ്പാലം കണ്ണിയംപുറം തോട് വരെയുള്ള 96 ദേശങ്ങളുടെ കൂട്ടായ്മയിലാണ് പൂരം കൊണ്ടാടുന്നത്. പൂരം ദിവസം പുലർച്ച വിശേഷാൽ പൂജകളോടെ വൈവിധ്യമാർന്ന പരിപാടികൾക്ക് തുടക്കമാകും. ഉച്ചതിരിഞ്ഞ് ദേശ കുതിരകൾ കാവി​െൻറ തിരുമുറ്റത്തിറങ്ങി കളി തുടങ്ങും. പകൽ പൂരത്തിന് ശേഷം വെടിക്കെട്ട് നടക്കും. രാത്രിയിൽ പോരൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ചിറക്കൽ നിധീഷ് എന്നിവർ ത്രിബിൾ തായമ്പക അവതരിപ്പിക്കും. തുടർന്ന് മെഗാഷോ നടക്കും. പൂരത്തിന് മുന്നോടിയായുള്ള കുതിരക്കളി ചൊവ്വാഴ്ച രാത്രിയിൽ നടന്നു. വൈകീട്ട് ത്രാങ്ങാലി ദേശ കുതിരയുടെ വരവോടെ തുടങ്ങിയ കുതിരക്കളി പുലർച്ചവരെ നീണ്ടു. മാന്നമ്പൂർ, കവളപ്പാറ-കാരക്കാട്, ചുഢുവാലത്തൂർ, നെടുങ്ങോട്ടൂർ, ഷൊർണൂർ, പനയൂർ ദേശക്കുതിരകൾ കുതിരക്കളി കെങ്കേമമാക്കി. ബുധനാഴ്ച രാവിലെ 11ന് ദേവിക്ക് തിരുവാഭരണം ചാർത്തുന്ന ചടങ്ങോടെ പൂരത്തിന് ആധികാരികത കൈവരും. പുലർച്ച അവസാനിക്കുന്ന ശ്രീരാമപട്ടാഭിഷേകം തോൽപ്പാവക്കൂത്തോടെ 21 ദിവസം നീണ്ടുനിന്ന ഉത്സവത്തിന് കൊടിയിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.