സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം ^കെ.പി.എസ്.ടി.എ

സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം -കെ.പി.എസ്.ടി.എ മലപ്പുറം: സർവ ശിക്ഷ അഭിയാൻ മലപ്പുറം ജില്ല ഓഫിസിനു കീഴിൽ കഴിഞ്ഞ ഒരുവർഷം നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ പർച്ചേസ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങാതെ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തുകയും പിന്നീട് അംഗീകാരം വാങ്ങാൻ ശ്രമം നടക്കുകയുമുണ്ടായി. ചില ഇടപാടുകൾ ചട്ടങ്ങൾ പാലിക്കാതെ ജില്ലതലത്തിൽ നടത്തുകയും ബി.ആർ.സിതലത്തിൽ നടത്തിയതായി രേഖകൾ ഉണ്ടാക്കുകയും ചെയ്തതായി വിവരമുണ്ട്. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെ.എൽ. ഷാജു സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത് കുമാർ, സെക്രട്ടറി എം.കെ. സനൽകുമാർ, ഇ. ഉദയചന്ദ്രൻ, ടി.ടി. റോയ് തോമസ്, പി.ടി. ജോർജ്, ജോേജാ മാത്യു, ഒ.പി.കെ. അബ്ദുൽ ഗഫൂർ, സി.വി. സന്ധ്യ, സി. ജയേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.