മീനച്ചൂടിന് കുളിരായി വേനൽ മഴ

കല്ലടിക്കോട്: മീനച്ചൂടിന് കുളിരായി കല്ലടിക്കോട് മേഖലയിൽ മഴ ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്ക് ശേഷമാണ് കാറ്റി​െൻറ അകമ്പടിയോടെ മഴ വന്നത്. ഇരുചക്രവാഹന സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് അപ്രതീക്ഷിത മഴ നേരിയ പ്രയാസം സൃഷ്ടിച്ചെങ്കിലും താപനില കുറക്കാൻ സഹായകമായി. മുണ്ടൂർ, പുതുപ്പരിയാരം എന്നിവിടങ്ങളിലും മഴ ലഭിച്ചു. ചിലയിടങ്ങളിൽ മരച്ചില്ലകൾ വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കല്ലടിക്കോട് മേഖലയിൽ വൈകീട്ട് മൂന്നുവരെ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.