കാറ്റിൽ മരങ്ങൾ കടപുഴകി; സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

പത്തിരിപ്പാല: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാതയോരത്തെ കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ഇതോടെ പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും യുവാക്കളും പൊതുപ്രവർത്തകരും പാടുപെട്ടാണ് ഏഴേ മുക്കാലോടെ ഗതാഗതം സാധാരണ നിലയിലായത്. പതിനാലാം മൈലിലാണ് രണ്ടു വാകമരങ്ങൾ കടപുഴകി റോഡിന് കുറുകെ വീണതോടെ ബസ് യാത്രക്കാരടക്കമുള്ളവർ ദുരിതത്തിലായത്. വാഹനങ്ങൾ പലതും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒറ്റപ്പാലം ഭാഗത്തേക്ക് മംഗലം വരേയും പാലക്കാട് ഭാഗത്തേക്ക് ചന്ദനപുറം വരേയും വാഹനങ്ങളുടെ നിര നീണ്ടു. ഏഴേ മുക്കാലോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. ഒറ്റപ്പാലം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടഭീഷണിയുയർത്തുന്ന മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.