കൗമാര സമ്മേളനം: ഒന്നാംഘട്ട പ്രചാരണം സമാപിച്ചു

മലപ്പുറം: കൗമാര സംഘത്തി​െൻറ ക്രിയാശേഷിയും കഴിവും പരിപൂർണമായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'നന്മയുടെ ലോകം ഞങ്ങളുടേത്' പ്രമേയത്തിൽ ഏപ്രിൽ 15, 16 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള കൗമാര സമ്മേളനത്തി​െൻറ ഒന്നാംഘട്ട പ്രചാരണം സമാപിച്ചു. സംസ്ഥാനത്തെ 142 ഏരിയകളിലായി സംഗമങ്ങൾ, ഫുട്ബാൾ പരിശീലനം, ലഘുലേഖ വിതരണം എന്നിവ നടന്നു. രണ്ടാംഘട്ട പ്രചാരണ ഭാഗമായി കുട്ടികളുടെ കലാജാഥ, മൂന്നുദിവസം നീളുന്ന വാഹനജാഥകൾ, പോസ്റ്റർ നിർമാണം തുടങ്ങിയവ നടക്കും. ഏപ്രിൽ 15ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഇസ്ലാം പാഠശാല, കലാസാഹിത്യം, ചലച്ചിത്രം, കരിയർ, ഫൺ ഏരിയ, എക്സിബിഷൻ എന്നീ ആറു പ്ലാനറ്റുകളിൽ സമാന്തര സെഷനുകൾ നടക്കും. ഏപ്രിൽ 16ന് കോട്ടക്കുന്നിൽ പൊതുസമ്മേളനവും കലാസന്ധ്യയും നടക്കുമെന്ന് 'ടീൻ ഇന്ത്യ കേരള' സംഘാടകസമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.