താളലയത്തിൽ തിരുമാന്ധാംകുന്ന്; പൂരാഘോഷത്തിന്​ പരിസമാപ്​തി

പെരിന്തൽമണ്ണ: ജാതിക്കും മതത്തിനും അതീതമായി ഒഴുകിയെത്തിയ ജനസാഗരം തീർത്ത ആഘോഷലഹരിയിൽ തിരുമാന്ധാംകുന്ന് പൂരത്തിന് സമാപനം. ആചാരങ്ങളും ആഘോഷങ്ങളും മുറെതറ്റാതെ നിറഞ്ഞുനിന്ന 11 നാൾക്കൊടുവിലാണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് സമാപനം കുറിച്ചത്. ആചാരാനുഷ്ഠാനങ്ങളും വാദ്യമേളങ്ങളും സംഗീതവും നൃത്തവും ചേർന്ന് ഭക്തിയുടേയും ആസ്വാദനത്തി​െൻറയും പകലിരവുകൾ സമ്മാനിച്ച ദിനങ്ങളാണ് കടന്നുപോയത്. ദേവീദർശന സായൂജ്യം നേടാൻ നാനാഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ ജനം പതിനൊന്നാംപൂരത്തോടെ തിരുമാന്ധാംകുന്നിനോട് വിടചൊല്ലി. പതിനൊന്നാം പൂരദിനത്തിൽ രാവിലെ പഞ്ചവാദ്യത്തോടെ അഞ്ച് ഗജവീരന്മാർ അണിനിരന്ന കാഴ്ചശീവേലിയും തുടർന്ന് പന്തീരടിപൂജയും നടന്നു. ഉച്ചക്ക് മൂന്നരക്ക് വാദ്യമേളപ്പെരുക്കത്തി​െൻറ അകമ്പടിയോടെ കീഴേടം വേട്ടക്കാരൻ കാവിൽ നിന്ന് മുതുവറ ക്ഷേത്രത്തിലേക്കും ൈവകീട്ട് അഞ്ചിന് മുതുവറ ക്ഷേത്രത്തിൽനിന്ന് തളിക്ഷേത്രത്തിലേക്കും നടന്ന എഴുന്നള്ളത്തിൽ ആയിരങ്ങൾ പങ്കാളികളായി. പ്രമുഖ വാദ്യമേളക്കാർ ഒരുക്കിയ പഞ്ചവാദ്യവും പൂരപ്രേമികളെ ആനന്ദത്തിലാറാടിച്ചു. കാഞ്ഞങ്ങാട് മുരളീധരൻ, അങ്ങാടിപ്പുറം ശ്രീവത്സൻ, ചെർപ്പുളശ്ശേരി സുധീഷ്, ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ, പെരുവനം കൃഷ്ണൻ, കീഴൂർ മധുസൂദനൻ, തൃപ്രയാർ രമേശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം ഏറെ ആസ്വാദ്യകരമായി. പനമണ്ണ ശശിയും കലാനിലയം ഉദയൻ നമ്പൂതിരിയും കാഴ്ച വെച്ച ഡബിൾ തായമ്പകയും കലാമണ്ഡലം നാരായണൻ നമ്പീശൻ, കലാമണ്ഡലം പുരുഷോത്തമൻ, പനങ്ങാട്ടുകര പ്രകാശൻ, വരവൂർ ഹരിദാസൻ, അക്കിക്കാവ് അനന്തകൃഷ്ണൻ എന്നിവരുടെ പഞ്ചമദ്ദള കേളിയും പൂരപ്പറമ്പിനെ താളലയത്തിൽ ത്രസിപ്പിച്ചു. രാത്രി പത്തിന് 21ാം ആറാട്ടിന് കൊട്ടിയിറങ്ങി. ചെർപ്പുളശ്ശേരി രാജേഷ് ആറാട്ട് കടവിൽ തായമ്പക ഒരുക്കി. പാണ്ടിമേളത്തോടെ കൊട്ടിക്കയറി. തുടർന്ന് അത്താഴപൂജ നടന്നു. പുലർച്ച പൂരപ്പറമ്പിൽ മലയൻ കുട്ടിയുമായുള്ള കൂടിക്കാഴ്ചക്ക് തെേക്കാട്ടിറങ്ങി. തുടർന്ന് കമ്പം കൊളുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.