കുടുംബ സംഗമം

തിരൂരങ്ങാടി: കൊളപ്പുറം നവകേരള സാംസ്കാരിക വേദി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.വൈ.കെ. സ്റ്റേറ്റ് ഡയറക്ടർ കെ. കുഞ്ഞിമുഹമ്മദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സൗജന്യ ഫാഷൻ ഡിസൈനിങ് പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. കൊളപ്പുറം അൽ ഫറൂജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നാസർ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം സുലൈഖ മജീദ്, പി. അസ്മ, കെ.കെ. അബൂബക്കർ സിദ്ദീഖ്, പി. സോമരാജ് മാസ്റ്റർ, സി. ശറഫുദ്ദീൻ, കെ.ടി. അശ്റഫ്, പി.കെ. ഷീബ ഷാജി, പി. രവികുമാർ, ബി. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.