'ചുമട്ടു തൊഴിലാളികൾ ഇരട്ടിക്കൂലി വാങ്ങിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതം'

തിരൂരങ്ങാടി: വെഞ്ചാലിയിൽ നെല്ല് കയറ്റാൻ ചുമട്ടു തൊഴിലാളികൾ ഇരട്ടിക്കൂലി വാങ്ങിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതവും സമൂഹ മധ്യത്തിൽ തൊഴിലാളികളെ കരിതേക്കാനുള്ള ഗൂഢ നീക്കത്തി​െൻറ ഭാഗവുമാണെന്ന് ചെമ്മാട് ചുമട്ടു തൊഴിലാളി എക്യ ട്രേഡ് യൂനിയൻ സംയുക്ത സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ കൂലിയേക്കാൾ 50 പൈസ മാത്രമാണ് ഇത്തവണ അധികമായി നൽകിയത്. കർഷകരും ചുമട്ടു തൊഴിലാളികളും കൃഷിഭവൻ ഉദ്യോഗസ്ഥരും ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഈ വർഷം 35രൂപ 50 പൈസയായി തീരുമാനിച്ചത്. ഇക്കാര്യം കർഷകരും അംഗീകരിച്ചതാണ്. എട്ട് വർഷം തുടർച്ചയായി വെഞ്ചാലിയിൽനിന്ന് നെല്ല് കയറ്റുന്നത് ചെമ്മാട്ടെ ചുമട്ടു തൊഴിലാളികളാണ്. തുടക്കത്തിൽ 30 രൂപയായിരുന്ന കൂലിയിൽ ഓരോ വർഷവും ചെറിയ വർധനവുണ്ടായി. കഴിഞ്ഞ വർഷം 35 രൂപയാണ് ലഭിച്ചത്. കേവലം 50 പൈസമാത്രമാണ് ഇത്തവണ വർധിപ്പിച്ചത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് 30 ടൺ നെല്ല് കയറ്റിയത്. ടൗണിലെ ചുമട്ടു പണിയേക്കാൾ ഇരട്ടി പണിയാണ് നെല്ല് കയറ്റൽ. മേഖലയിൽ ക്ഷേമനിധി ബോർഡ് നിലവിലുണ്ട്. 50 കിലോക്ക് മുകളിലുള്ള ചാക്ക് കയറ്റാൻ ബോർഡി​െൻറ അനുമതി ഇല്ല. രാവിലെ ആറുമുതൽ വെക്കുന്നേരം ആറുവരെയാണ് തൊഴിലാളികൾക്കു നിശ്ചയിച്ച ജോലി സമയം. ഇതിനുശേഷം വരുന്ന ജോലിക്ക് ഓവർ ടൈം കണക്കാക്കി വർധിച്ച കൂലി നൽകേണ്ടതാണ്. വർധിച്ച കൂലിക്ക് പുറമെ തൊഴിലുടമ 27 ശതമാനം ലെവി ക്ഷേമനിധി ബോർഡിന് അടക്കേണ്ടതുമാണ്. വസ്തുത ഇതാണെന്നിരിക്കെ പ്രചാരണത്തിൽ വഞ്ചിതരാവരുതെന്ന് സമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.