ഗേറ്റ് വേ ഓഫ് മലബാർ: വഴിക്കടവ് ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പി‍െൻറ അംഗീകാരം

പദ്ധതിക്ക് 3.76 കോടി നിലമ്പൂർ: ഗേറ്റ് വേ ഓഫ് മലബാർ പദ്ധതിയുടെ ഭാഗമായി വഴിക്കടവ് ഇക്കോ ടൂറിസത്തി‍​െൻറ രണ്ടാംഘട്ടത്തിന് ടൂറിസം വകുപ്പ് അംഗീകാരം. പദ്ധതിക്കായി പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി ടൂറിസം വകുപ്പിന് കൈമാറാനുള്ള നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് ജില്ല ടൂറിസം വകുപ്പ് കത്ത് നൽകി. രണ്ടാംഘട്ട ടൂറിസത്തിന് 3,76,15,000 രൂപയുടെ പദ്ധതി റിപ്പോർട്ട് ടെക്നോ ആർക്കിടെക്ട് സമർപ്പിച്ചിരുന്നു. തുക വകയിരുത്തുന്നതിനായാണ് ഭൂമി കൈമാറാൻ പഞ്ചായത്തിനോട് ആവശ‍്യപ്പെട്ടത്. ഉൗട്ടി, മൈസൂർ, മുതുമല തുടങ്ങിയവിടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളെ നാടുകാണി ചുരംവഴി ആകർഷിക്കുകയും സഞ്ചാരികൾക്ക് വഴിക്കടവിൽ ഇടത്താവളം ഒരുക്കുകയുമാണ് ലക്ഷ‍്യം. കാരക്കോടൻ പുഴയുടെ ജലസമൃദ്ധി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനമാണിത്. ഒന്നാംഘട്ടത്തിൽ കെട്ടുങ്ങലിൽ പുഴക്ക് കുറുകെ വി.സി.ബി കംബ്രിഡ്ജ് നിർമിക്കുകയും തടഞ്ഞുനിർത്തിയ ജലാശയത്തി‍​െൻറ ആഴകെട്ട് വർധിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ടം ടൂറിസത്തി‍​െൻറ ഭാഗമായി പുഴയോരത്ത് ഒന്നര കിലോമീറ്റർ ദൈർഘ‍്യത്തിൽ നടപ്പാത നിർമിക്കുന്നതിന് സ്വകാര‍്യവ‍്യക്തികളിൽനിന്ന് കണ്ടെത്തിയ സ്ഥലം സർവേ നടത്തി പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. 22 കുടുംബങ്ങൾ സൗജന‍്യമായാണ് സ്ഥലം നൽകിയത്. ഇനി റവന‍്യൂ വകുപ്പ് ഇവിടെ സർവേ നടത്തണം. പെരിന്തൽമണ്ണ റവന‍്യൂ ഡിവിഷനൽ ഓഫിസർക്ക് ജില്ല ടൂറിസം വകുപ്പ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കെട്ടുങ്ങൽ മുതൽ വഴിക്കടവ് ടൗൺവരെ കാരക്കോടൻപുഴയുടെ ഓരത്ത് മൂന്ന് മീറ്റർ വീതിയിൽ ഒന്നര കിലോമീറ്റർ ദൈർഘ‍്യത്തിൽ നടപാത, വിനോദസഞ്ചാരികൾക്കുള്ള ഇരിപ്പിടം, കുട്ടികളുടെ പാർക്ക്, ബോട്ട് സർവിസ്, ആദിവാസികളുടെ വനവിഭവ വിപണനകേന്ദ്രം എന്നിവയാണ് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നടപ്പാക്കുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു പറഞ്ഞു. പടം:1 വഴിക്കടവ് ഇക്കോ ടൂറിസത്തി‍​െൻറ ഭാഗമായുള്ള ഒന്നാംഘട്ട പ്രവൃത്തിയിൽ കെട്ടുങ്ങലിൽ കാരക്കോടൻ പുഴ തടഞ്ഞുനിർത്തിയുള്ള ജലാശയം പടം:2 വഴിക്കടവിലെ രണ്ടാംഘട്ട ടൂറിസത്തി‍​െൻറ രൂപരേഖ മാപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.