കേരള കലാമണ്ഡലം: ആർട്ട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം

ഷൊർണൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ ആർട്ട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച, 2018 ജൂൺ ഒന്നിന് 14 വയസ്സ് തികയാത്ത വിദ്യാർഥികൾക്ക് മൂന്ന് വിഷയത്തിന് അപേക്ഷിക്കാം. എ.എച്ച്.എസ്.എസ്.എൽ.സി പാസാകുന്നവർക്ക് മാർക്കി​െൻറ അടിസ്ഥാനത്തിൽ പ്ലസ്ടു, ഡിഗ്രി, പി.ജി, എം.ഫിൽ, പിഎച്ച്.ഡി ക്രമത്തിൽ പഠനം പൂർത്തിയാക്കാൻ കലാമണ്ഡലത്തിൽ സൗകര്യമുണ്ട്. സമർഥർക്ക് വിവിധ വ്യക്തികളും സംഘടനകളും ഏർപ്പെടുത്തിയ എൻഡോവ്മ​െൻറ് അവാർഡുകൾ ലഭിക്കും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് കലാമണ്ഡലം വെബ്സൈറ്റിൽനിന്ന് (www.kalamandalam.org) ഡൗൺലോഡ് ചെയ്യാം. ഓഫിസിൽനിന്ന് സൗജന്യമായും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 21ന് മുമ്പ് ലഭിക്കണം. പൊതുവിജ്ഞാന പരീക്ഷ നടത്തി ലഭിക്കുന്ന മാർക്കി​െൻറ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.