mpl1

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു മലപ്പുറം: രാജ്യത്തുടനീളം ദലിത് ജനവിഭാഗങ്ങൾക്കെതിരെയുണ്ടായ അക്രമണങ്ങളെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളെയും അണി നിരത്തി നേരിടുമെന്നും അതിൽ നേതൃപരമായ പങ്ക് വഹിക്കുമെന്നും വെൽഫെയൽ പാർട്ടി ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് ജസീം സുൽത്താൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ, വെൽെഫയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഫാറൂഖ് ശാന്തപുരം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സാബിർ മലപ്പുറം സ്വാഗതവും സി.എച്ച്. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. അഷ്റഫലി കട്ടുപ്പാറ, ജലാൽ പടിഞ്ഞാറ്റുംമുറി, സാബിക് വെട്ടം, ഷഫീഖ് അഹമ്മദ് വള്ളുവമ്പ്രം, സി.എച്ച്. സലാം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. 'ജനകീയ സമരങ്ങൾ: ഇടതുനയം തിരുത്തണം' മലപ്പുറം: ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്ന ഇടതു നിലപാട് തിരുത്തണമെന്ന് പി.ഡി.പി ജില്ല കമ്മിറ്റി. നിലവിൽ ഭൂമി നഷ്ടപ്പെടുന്ന ഇരകൾക്ക് വിപണി വില നൽകണമെന്നും 30 മീറ്ററിൽ ആറുവരിപ്പാത സർക്കാർ ചെലവിൽ നിർമിക്കണമെന്നും ആവശ്യപ്പെട്ടു. ഇരകൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സമരപരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡൻറ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇബ്രാഹിം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. യൂസുഫ് പാന്ത്ര, ജാഫറലി ദാരിമി, വേലായുധൻ വെന്നിയൂർ, സകീർ പരപ്പനങ്ങാടി, ഹബീബ് കാവനൂർ, അഷ്റഫ് പുൽപറ്റ, സലിം മേച്ചേരി, അബ്ദുൽ ബാരിർഷാദ് തുടങ്ങിയവർ സംസാരിച്ചു. ശശി പൂവൻചിന സ്വാഗതവും കെ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.