ഇ^വേ ബിൽ: ജില്ലയിൽ എൻഫോഴ്​സ്​മെൻറ്​ പരിശോധന തുടങ്ങി

ഇ-വേ ബിൽ: ജില്ലയിൽ എൻഫോഴ്സ്മ​െൻറ് പരിശോധന തുടങ്ങി മലപ്പുറം: ഏപ്രിൽ ഒന്നിന് നിലവിൽവന്ന ഇ-വേ ബിൽ സംവിധാനത്തി​െൻറ ഭാഗമായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് വാഹന പരിശോധന തുടങ്ങി. എൻഫോഴ്സ്മ​െൻറ് വിഭാഗം നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളാണ് ചൊവ്വാഴ്ച മുതൽ ജില്ലയിൽ വാഹന പരിശോധന ആരംഭിച്ചത്. നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിലാണ് സ്ക്വാഡുകളുടെ പ്രവർത്തനം. ഇതിലൊരു സ്ക്വാഡ് വഴിക്കടവ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. മഞ്ചേരിയിലെ എൻഫോഴ്സ്മ​െൻറ് അസി. കമീഷണർക്കാണ് ഏകോപനച്ചുമതല. ഒരു സ്റ്റേറ്റ് ടാക്സ് ഒാഫിസറും മൂന്ന് അസി. സ്റ്റേറ്റ് ടാക്സ് ഒാഫിസറുമടങ്ങുന്ന സ്ക്വാഡാണ് വഴിയിൽ ചരക്കു വാഹനങ്ങൾ തടഞ്ഞുനിർത്തി 24 മണിക്കൂർ പരിശോധന നടത്തുന്നത്. ബില്ലി​െൻറ ആധികാരികത ഒാൺലൈനായി പരിശോധിക്കാനും ചരക്കുമായി ഒത്തുനോക്കാനും സംവിധാനമുണ്ട്. ജില്ലയിൽ 25,000 ജി.എസ്.ടി രജിസ്േട്രഡ് വ്യാപാരികളുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് ചരക്ക് എത്തുന്നത് മുഖ്യമായി നാടുകാണി ചുരം വഴിയാണ്. കർണാടകയിൽനിന്ന് ടൈൽസ്, ബാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ നിർമാണ വസ്തുക്കൾ മുഖ്യമായും കൊണ്ടുവരുന്നത് നാടുകാണി ചുരം വഴിയാണ്. വാളയാർ, വയനാട് മുത്തങ്ങ വഴിയും ജില്ലയിലേക്ക് ചരക്ക് എത്തുന്നുണ്ട്. കടത്തുന്ന ചരക്കി​െൻറ വിവരങ്ങൾ ബന്ധപ്പെട്ടവർ മുൻകൂട്ടി ജി.എസ്.ടി േപാർട്ടലിൽ അപ്ലോഡ് ചെയ്യുകയും ബില്ലി​െൻറ പകർപ്പ് ചരക്കു വാഹനത്തിൽ സൂക്ഷിക്കുകയും വേണം. രജിസ്ട്രേഡ് വ്യാപാരിക്ക് മാത്രമേ ഇ-വേ ബിൽ എടുക്കാൻ സാധിക്കുകയുള്ളൂ. സ്ക്വാഡ് ആവശ്യപ്പെട്ടാൽ ഇത് കാണിക്കണം. െവട്ടിപ്പ് കണ്ടെത്തിയാൽ നികുതിക്ക് തുല്യമായ പിഴ ഇൗടാക്കും. നിലവിലുള്ള ഇൻവോയ്സ്/ബിൽ/ഡെലിവെറി ചലാൻ എന്നിവയോടൊപ്പം അധിക ചരക്കുരേഖയാണ് ഇ-വേ ബിൽ. ഇ-വേ ബിൽ വരുമാനം തിരിച്ചുപിടിക്കാൻ ജൂലൈ ഒന്നിന് വിൽപന നികുതി ചെക്ക്പോസ്റ്റുകൾ നിർത്തലാക്കിയതോടെ കുത്തനെ താണ നികുതിവരുമാനം തിരിച്ചുപിടിക്കാനാണ് സർക്കാർ ഇ-വേ ബിൽ ഏർപ്പെടുത്തിയത്. അന്തർ സംസ്ഥാന ചരക്കുകൾക്കാണ് നിലവിൽ ഇത് ബാധകം. 50,000 രൂപക്ക് മുകളിലുള്ള ചരക്കുകൾക്ക് ബിൽ നിർബന്ധമാണ്. ഇതിന് താഴെയുള്ളത് പരിശോധിക്കില്ല. ചരക്ക് പുറത്തേക്ക് കൊണ്ടുപോകാനും കൊണ്ടുവരാനും ഇ-വേ ബിൽ വേണം. വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും ട്രാൻസ്പോർട്ടർക്കും ഇത് എടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.