പരിഷത്ത്​ ജില്ല വിജ്ഞാനോത്സവത്തിന് തുടക്കം

നിലമ്പൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന ജില്ലതല വിജ്ഞാനോത്സവത്തിന് തുടക്കമായി. എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് രണ്ടുദിവസങ്ങളിലായി പരിപാടികള്‍ നടക്കുന്നത്. ജില്ലതല വിജയികള്‍ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കും. എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്രഫ. സെബാസ്റ്റ്യന്‍ പൂത്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍ അധ‍്യക്ഷത വഹിച്ചു. ഡോ. ടി.എന്‍. അനൂപ്, കെ. അരുൺകുമാര്‍, വിജ്ഞാനോത്സവം കൺവീനര്‍ സാജിത തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.