അനധികൃത ടാക്സി സര്‍വിസ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെ.ടി.ഡി.ഒ

പൂക്കോട്ടുംപാടം: അനധികൃത ടാക്സി സർവിസ് തടയാൻ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷ​െൻറ (കെ.ടി.ഡി.ഒ) നേതൃത്വത്തിൽ പൂക്കോട്ടുംപാടത്ത് യോഗം ചേർന്നു. അനധികൃത ടാക്സികൾ നിലമ്പൂർ മേഖലയിലും സജീവമായ സഹചര്യത്തിലാണ് പൂക്കോട്ടുംപാടത്തും യോഗം ചേർന്നത്. സംഘടന ജില്ല പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബഷീർ എടപ്പറ്റ, എം. സജി, അനീസ്, അസി, അലവി എന്നിവർ സംസാരിച്ചു. പരിപാടിയിൽ കെ.ടി.ഡി.ഒ അംഗങ്ങളായ നിരവധി ടാക്സി ഡ്രൈവർമാർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.