ജില്ലകൾ കേന്ദ്രീകരിച്ച്​ ക്രൈംബ്രാഞ്ച്​ എസ്​.പിമാരെ നിയമിക്കും ^ഡി.ജി.പി

ജില്ലകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് എസ്.പിമാരെ നിയമിക്കും -ഡി.ജി.പി കോട്ടയം: കേസ് അന്വേഷണം വേഗത്തിലാക്കാൻ ജില്ലകൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് എസ്.പിമാരെ നിയമിക്കുമെന്ന് ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസിൻ. ഇതുസംബന്ധിച്ച നടപടി അന്തിമഘട്ടത്തിലാണ്. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർകോട്, വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാകും എസ്.പിമാരെ നിയമിക്കുക. കാസർകോട് കണ്ണൂർ എസ്.പിയുടെയും വയനാട് കോഴിക്കോട് എസ്.പിയുടെയും പത്തനംതിട്ട കൊല്ലം എസ്.പിയുടെയും കീഴിലാകും പ്രവർത്തിക്കുക. പ്രമാദകേസുകൾ അന്വേഷിക്കാൻ നാലുകേന്ദ്രങ്ങളിൽ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റും (സി.െഎ.യു) ആരംഭിക്കും. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഒന്നുവീതവും തിരുവനന്തപുരത്ത് രണ്ട് യൂനിറ്റും ആരംഭിക്കും. ക്രൈംബ്രാഞ്ചിനെ സഹായിക്കാൻ ലീഗൽ അൈഡ്വസറെ നിയമിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 2356 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും കേസുകൾ ഇല്ല. 600 കേസുകൾ മാത്രമുള്ള കർണാടകത്തിന് നാലും 1200 കേസുകൾ കൈകാര്യംചെയ്യുന്ന തമിഴ്നാടിന് അഞ്ചും ലീഗൽ അൈഡ്വസർമാരുണ്ട്. കെ.പി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. മോഹനൻ രക്തസാക്ഷി പ്രമേയവും പി.കെ. പ്രകാശൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ആർ. പ്രശാന്ത് സ്വാഗതവും സി.ആർ. ബിജു നന്ദിയും പറഞ്ഞു. ഇൗവർഷം വിമരിച്ച ശിവപ്രസാദ്, ഉണ്ണികൃഷ്ണൻ, കുഞ്ഞുമോൻ പൗലോസ്, പി.കെ. ശശികുമാർ, പി.വി. സജീവ്, കെ. രമേശ്, ടി.കെ. ഉബൈദ്, ടി. ദേവരാജൻ, പി.കെ. രാജൻ, സുരേഷ്കുമാർ, ബേബി ജോസഫ്, എം.ജെ. കുര്യൻ എന്നിവർക്ക് ഡി.ജി.പി ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.