ആരോഗ്യസന്ദേശവുമായി സൈക്കിൾ യാത്ര

കാളികാവ്: ചെറുയാത്രകളെങ്കിലും സൈക്കിളിലാക്കി 'ആരോഗ്യത്തോടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കൂ' മുദ്രാവാക്യമുയർത്തി സൈക്കിൾ സന്ദേശ യാത്ര നടത്തുന്നു. വണ്ടൂരിൽനിന്ന് കാളികാവിലേക്കാണ് സൈക്കിൾ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. ഏപ്രിൽ 22ന് വൈകുന്നേരം മൂന്നിനാണ് സന്ദേശയാത്ര ആരംഭിക്കുക. ഏപ്രിൽ 19 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ചുള്ള തുടർ പ്രവർത്തനമായിട്ടാണ് സന്ദേശയാത്ര. മലയോരം സൈക്കിൾ ക്ലബും വണ്ടൂർ കെ.സി.എച്ച്.എഫി​െൻറയും വണ്ടൂർ ജെ.സി.ഐയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിക്കുക എന്നതുകൂടി യാത്രകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. ടീം മലയോരം ആഭിമുഖ്യത്തിൽ സ്വാഗത സംഘം യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ലത്തീഫ് പടിയത്ത് അധ്യക്ഷത വഹിച്ചു. വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. അബ്ദുറഊഫ് ക്ലാസെടുത്തു. ഭാരവാഹികൾ: ഡോ. ലതീഫ് പടിയത്ത് (ചെയർ.), ഡോ. ഇബ്രാഹിംകുട്ടി, ഇ.പി. അബ്ദുൽ അസീസ് (വൈസ് ചെയർമാൻമാർ), സാദിഖ് (കൺ.), ഹുസൈൻ പാലേങ്ങര, മൂസകുട്ടി അടക്കാകുണ്ട് (ജോ. കൺവീനർമാർ), എറമ്പത്ത് കരീം (ട്രഷറർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.