ഏപ്രിൽ അഞ്ചിന്​ റബർ കടകൾ അടച്ചിടും

തിരുവനന്തപുരം: ചിരട്ടപ്പാലിന് ഗ്രേഡ് നിശ്ചയിക്കാൻ ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേർഡി​െൻറ യോഗം ചേരുന്ന അഞ്ചിന് രാജ്യത്തെ മുഴുവൻ റബർ കടകളും അടച്ചിടുമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ അറിയിച്ചു. കർഷകരോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചും റബർ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചുമാണ് സമരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇറക്കുമതിയാണ് രാജ്യത്തെ റബർ വിലയിടിവിന് മുഖ്യകാരണം. ഇത് നിയന്ത്രിച്ചാലേ ന്യായവില ലഭിക്കൂ. ഇറക്കുമതി ചെയ്യുന്ന റബറിനും ക്രംപ് റബറിനും ചുരുങ്ങിയ ഇറക്കുമതി വില നിശ്ചയിച്ച് തീരുവ ഇൗടാക്കണം. വ്യവസായികളുടെ താൽപര്യം പറഞ്ഞ് കേന്ദ്രം ഇത് നടപ്പാക്കാൻ തയാറാകുന്നില്ല. ഇൗ സാഹചര്യത്തിൽ റബർ പാലിന് 70 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ പോലെ ക്രംപ് റബറിനും ഏർപ്പെടുത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.