ശോഭന ജോർജിനെതിരെ വ്യക്തിഹത്യ: ഒരാൾ അറസ്​റ്റിൽ

ചെങ്ങന്നൂർ: മുൻ എം.എൽ.എ ശോഭന ജോർജിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിെച്ചന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് പള്ളിക്കൽപടി വീട്ടിൽ മനോജ് ജോണിനെയാണ് (53) ചെങ്ങന്നൂർ സി.ഐ ദിലീപ് ഖാ​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്താൻ തീരുമാനിച്ചതു മുതൽ നവമാധ്യമങ്ങളിലൂടെ അപമാനിക്കുംവിധത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ഇതിനെതിരെ ശോഭന ജോർജ് സംസ്ഥാന പൊലീസ് മേധാവിക്ക്‌ തെളിവുസഹിതം പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.