അഭിമാന നിറവിൽ ഐ.ഐ.എം കോഴിക്കോട്​

കോഴിക്കോട്: മാനേജ്മ​െൻറ് വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് നിറംപകർന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് (ഐ.ഐ.എം) കോഴിക്കോടിന് ഇത് അഭിമാന നിമിഷം. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തി​െൻറ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.െഎ.ആർ.എഫ്) റിപ്പോർട്ടിൽ മാനേജ്മ​െൻറ് വിഭാഗത്തിൽ ഐ.ഐ.എം കോഴിക്കോടിന് ലഭിച്ച ആറാം സ്ഥാനം ഇൗ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തി​െൻറ മികവിനുള്ള അംഗീകാരമാണ്. 1996 ആഗസ്റ്റ് 21ന് രാജ്യത്തെ അഞ്ചാമത് ഐ.ഐ.എം ആയി കുന്ദമംഗലത്ത് സ്ഥാപിതമായ ഐ.ഐ.എം ദേശീയതലത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. 2016ലും എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആറാം സ്ഥാനം നേടിയിരുന്നു. 1997ൽ 42 വിദ്യാർഥികളുമായി തുടങ്ങിയ ആദ്യ ബാച്ച് മുതൽ നിരവധി വിദ്യാർഥികളാണ് ഐ.ഐ.എമ്മിൽ പഠിച്ച് പുറത്തിറങ്ങിയത്. 2002ൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാറുമായി ചേർന്ന് ആരംഭിച്ച സ​െൻറർ ഓഫ് എക്സലൻസ്, 2003ൽ എക്സിക്യൂട്ടിവുകൾക്കായി ആരംഭിച്ച ഇൻററാക്ടിവ് ഡിസ്റ്റൻസ് ലേണിങ്, പി.ജി.പി, എക്സിക്യൂട്ടിവ് പി.ജി.പി േപ്രാഗ്രാമുകൾക്ക് ലണ്ടൻ ആസ്ഥാനമായ അസോസിയേഷൻ ഓഫ് എം.ബി.എസ് അംഗീകാരം, പെൺകുട്ടികളുടെ എൻറോൾമ​െൻറിൽ 30 ശതമാനത്തിലേറെ വർധന, 2013ൽ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബിസിനസ് മ്യൂസിയം... രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ കോഴിക്കോടി​െൻറ സ്വന്തം ഐ.ഐ.എമ്മി​െൻറ നേട്ടങ്ങളേറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.