ജെ​യ്​​റ്റ്​​ലി നൽകിയ കേസിൽ കെ​ജ്​​രി​​വാ​ളിനെ കോട​തി​ ക​ുറ്റവിമുക്​തനാക്കി

ന്യൂഡൽഹി: മാപ്പ് പറഞ്ഞതിനെ തുടർന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽനിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതി കുറ്റവിമുക്തനാക്കി. മാപ്പ് സ്വീകരിച്ച അരുൺ ജെയ്റ്റ്ലി കേസ് പിൻവലിക്കാൻ സന്നദ്ധനായതിനെ തുടർന്ന് ഇരു കക്ഷികളും നൽകിയ അപേക്ഷ പരിഗണിച്ചാണ് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമാർ വിശാൽ കെജ്രിവാളിനെതിരായ കേസ് അവസാനിപ്പിച്ചത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ തലവനായിരിക്കെ അഴിമതി നടത്തിയെന്ന് ആരോപിച്ചതോടെയാണ് ജെയ്റ്റ്ലി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.