വേനൽ മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപക നാശം

പാലക്കാട്: ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്ത വേനൽമഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും നിരവധി വീടുകൾ നിലംപൊത്തി. പലയിടങ്ങളിലും വൈദ്യുതി കാലുകളും വൈദ്യുതി കമ്പികളും തകർന്ന് മണിക്കൂറുകൾ വൈദ്യുതി മുടങ്ങി. പാലക്കാട് നഗരത്തിലെ കോട്ടമൈതാനത്ത് നിർത്തിയിട്ട കാറുകൾക്ക് മുകളിൽ മരക്കൊമ്പ് വീണു. ജില്ല ആശുപത്രിയിലെ മരം കോർട്ട് റോഡിലേക്ക് കടപുഴകി മണിക്കൂറുകൾ ഗതാഗതം മുടങ്ങി. പലയിടത്തും തിങ്കളാഴ്ച രാവിലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. മഴയിലും കാറ്റിലും കൃഷിനാശവുമുണ്ടായി. കോങ്ങാട്: കീരിപ്പാറയിലും പരിസര പ്രദേശങ്ങളിലും മരക്കൊമ്പ് പൊട്ടിവീണ് വാഹന ഗതാഗതം സ്തംഭിച്ചു. മണിക്കശേരി സുധർമ വായനശാല, തുടർ വിദ്യാകേന്ദ്രം കെട്ടിടങ്ങൾക്കു മുകളിൽ മരം കടപുഴകി മേൽക്കൂരയും ചുമരും പൂർണമായും തകർന്നു. മണിക്കശ്ശേരി വാപ്പാട്ട് പറമ്പിൽ രാജൻ, കീരിപ്പാറ ചേരേങ്കിൽ ചിന്ന എന്നിവരുടെ വീടുകൾ മരം വീണ് തകർന്നു. പലയിടത്തും വൈദ്യുതി കാലുകളും കമ്പികളും പൊട്ടിവീണ് വൈദ്യുതി വിതരണവും നിലച്ചു. ആലത്തൂർ: ആലത്തൂർ മേഖലയിൽ 18 വീടുകൾ ഭാഗികമായി തകർന്നു. ആലത്തൂർ ബ്ലോക്ക് ഓഫിസിന് സമീപം അരങ്ങാട്ടുപറമ്പിൽ മരം വീണ് വൈദ്യുതി പോസ്റ്റ് റോഡിൽ വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. തേങ്കുറുശ്ശി വിളയൻ ചാത്തനൂരിൽ മോഹനൻ, വണ്ടാഴി നെല്ലിക്കോട്ടിൽ ബീഫാത്തിമ, വടക്കഞ്ചേരി പയ്യങ്കുണ്ട് തെക്കേവരിയിൽ പഴനിമല, മംഗലം കിഴക്കേതറയിൽ ഗോപി, കുനിശ്ശേരി അമ്മാട്ടിൽ ഗംഗാധരൻ, എരിമയൂർ രവീന്ദ്രൻ, കുഴൽമന്ദം കണ്ണനൂർ മുത്തലാംകോട്ടിൽ ചന്ദ്രൻ, മഞ്ഞപ്ര തെക്കേതറയിൽ ഏനു എന്ന മണി, കണ്ണമ്പ്രയിൽ സറീന, ആലത്തൂർ വാനൂർ രാമകൃഷ്ണൻ, പൊട്ടിമടയിൽ കോയുവി‍​െൻറ ഭാര്യ പാറു, വെങ്ങന്നിയൂർ മരുതക്കോട്‌ കുഞ്ഞിവെള്ള, കാവശ്ശേരി എടത്തിൽ കോളനിയിൽ പെട്ട, കൃഷ്ണൻ, രാധാകൃഷ്ണൻ, ശിവൻ, വിജയൻ, ശശി എന്നിവരുടെ വീടുകളാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നഷ്ടം വന്നെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി: കോട്ടായി മേഖലയിൽ പരക്കെ നാശം. പലയിടങ്ങളിലും റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടായി കീഴത്തൂർ കരിയാട്ടുപറമ്പ് സെയ്താലിയുടെ ഓടിട്ട വീടിനു മുകളിൽ തേക്ക് കടപുഴകി തകർന്നു വീണു. കീഴത്തൂർ കണ്ടത്തൊടി ഉമൈബയുടെ ഒറ്റമുറി ഷെഡിനുമുകളിൽ മരം വീണു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. വലിയപറമ്പ് ഭാഗത്ത് വൈദ്യുതി ലൈനിൽ മരം വീണ് പോസ്റ്റ് തകർന്നു. ചെമ്പൈ സ്റ്റോപ്പിൽ പാതയോരത്തെ മരം റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. കീഴത്തൂർ എ.എൽ.പി സ്കൂൾ മതിൽ മരം വീണ് തകർന്നു കൊല്ലങ്കോട്: മുതലമട കൊട്ടപ്പള്ളത്ത് 23 വീടുകൾ തകർന്നു. കൊട്ടപ്പള്ളം പട്ടികജാതി വർഗ കോളനിയിലെ മോഹനൻ, ശിവദാസൻ, ശരവണൻ, കറുപ്പൻ, ചന്ദ്രൻ, വേലായുധൻ, കൃഷ്ണൻ, മുരളി, ഷീബ കൃഷ്ണൻ, പൊന്നുമണി ആറുമുഖൻ, ചിന്ന വേലായുധൻ, ശശികല, ദേവു, വെള്ളകുട്ടി എന്നിവരുടെ വീടുകളാണ് തകർന്നത്. ഷീബ കൃഷ്ണൻ, മുരളി ജയ, കൃഷ്ണ പുഷ്പൻ എന്നിവരുടെ ഓലക്കുടിലുകൾ പൂർണമായും തകർന്നു. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പ്രദേശം കെ. ബാബു എം.എൽ.എ സന്ദർശിച്ചു. നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റവന്യു, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. കൊടുവായൂർ കേരളപുരം ഗ്രാമത്തിൽ ഇലക്ട്രിക്ക് പൊസ്റ്റുകൾ വുണള ഗതാഗതം തടസ്സപ്പെട്ടു. ആറ് വീടുകൾക്കും കേടുപാടുണ്ടായി. കൊടുവായൂർ-എത്തന്നൂർ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് ജി. കൃഷ്ണപ്രസാദി‍​െൻറ നേതൃത്വത്തിൽ റോഡിലേക്കു വീണ മരം മുറിച്ചുമാറ്റി. പത്തിരിപ്പാല: മണ്ണൂർ, അകവണ്ട, വേണ്ടശ്ശേരി, ലെക്കിടി കൊട്ടക്കുന്ന് മേഖലകളിൽ മഴയും കാറ്റും കനത്ത നാശം വിതച്ചു. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി ലൈനിന് മീതെ മരം പൊട്ടിവീണു പലയിടത്തും വൈദ്യുതി വിതരണം താറുമാറായി. മണ്ണൂർ കോഴിച്ചുണ്ട പുത്തൻതൊടി സുന്ദരിയുടെ വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞുവീണ് വീട് പൂർണമായും തകർന്നു. അപകട സമയം ആരും വീട്ടിലില്ലാത്തതിനാൽ ദുരന്തം ഒഴിവായി. പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, വാർഡ് അംഗം അനിത എന്നിവർ വീട് സന്ദർശിച്ചു. മണ്ണൂർ കൊട്ടക്കുന്നിൽ രാമചന്ദ്ര​െൻറ വീടിന് മുകളിൽ തെങ്ങ് വീണ് വീട് തകർന്നു. ലെക്കിടി കോളനി പറമ്പിൽ ഹേമലതയുടെ വീടി‍​െൻറ മേൽക്കൂര കാറ്റിൽ പറന്നു പോയി വടക്കഞ്ചേരി: കനത്ത കാറ്റിലും മഴയിലും ഏഴായിരത്തോളം വാഴകൾ നശിച്ചു. കണ്ണമ്പ്ര വാള് വെച്ചപ്പാറ, നടത്തിപ്പാറ പ്രദേശങ്ങളിലെ വാഴ കൃഷിയാണ് നശിച്ചത്. നടത്തിപ്പാറ കളം പൊന്ന​െൻറ വാഴകളാണ് നശിച്ചത്. പത്ത് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഇയാൾ കൃഷിയിറക്കിയത്. കുലച്ച വാഴകളാണ് നശിച്ചത്. 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നടത്തിപ്പാറ കളം ശേഖര​െൻറ 60 റബർ മരങ്ങളും രാധാകൃഷ്ണ​െൻറ 12 റബർ മരങ്ങളും ചെന്താമരാക്ഷ​െൻറ 48 റബർ മരങ്ങളുമാണ് നശിച്ചത്. വണ്ടാഴി നെല്ലിക്കോട്ടിൽ ബീപാത്തുമ്മയുടെ വീടിന് മുകളിൽ മരം കടപുഴകി വീണു. കനത്ത കാറ്റിൽ നെല്ലിക്കോട് ചിറവരമ്പ് പഞ്ചായത്ത് വെയിറ്റിങ് ഷെഡ് മേൽക്കൂര പറന്നു. കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് കേരള കർഷക സംഘം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മുണ്ടൂർ: കാഞ്ഞിക്കുളത്തും പരിസര പ്രദേശങ്ങളിലും നാല് വീടുകൾ തകർന്നു. റബർ മരങ്ങൾ കടപുഴകി. കാഞ്ഞിക്കുളം കാപ്പുകാട് ചെല്ലപ്പൻ ചെട്ടിയാരുടെ വീട്ടിനു മുകളിൽ റബർ മരം വീണ് വീട് പൂർണമായും തകർന്നു. കാഞ്ഞിക്കുളം തെക്കുംകര രാധ, തെക്കുംകര രാമൻകുട്ടി, കാഞ്ഞിക്കുളം സതീഷ് എന്നിവരുടെ വിടുകളുടെ മുകളിലും മരം വീണ് വീട് ഭാഗികമായി തകർന്നു. കാഞ്ഞിക്കുളം തെക്കുംകര സുരേഷി​െൻറ വീടിന് മുറ്റത്ത് നിർത്തിയിട്ട ഓട്ടോക്ക് മുകളിൽ മരം കടപുഴകി വീണ് ഓട്ടോ തകർന്നു. ഇയാളുടെ വീടിനും കേടുപാട് സംഭവിച്ചു. ഇടിമിന്നലിൽ എട്ടുപേർക്ക് പൊള്ളലേറ്റു ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിനുമിടയിലുണ്ടായ ഇടിമിന്നലിൽ മേലാർക്കോട്ടിൽ എട്ടുപേർക്ക് പരിക്കേറ്റു. മേലാർക്കോട്, കൂളിയാട്ടിൽ ഷൈജു (26), ആകാശ് (13), ഷൈജു (13), പാക്കുളം ആകാശ് (13), അശ്വിൻ (13), കുളിയാട് ഷഹസിൻ (12), ബൈജു (22), സുജീഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടു പേരെ ആലത്തൂർ ക്രസൻറ് ആശുപത്രിയിലും മറ്റു ആറ് പേരെ പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേലാർക്കോട് താഴെക്കോട്ടു ക്ഷേത്രത്തിനടുത്ത് നടക്കുന്ന സിനിമ ഷൂട്ടിങ് കാണാൻ പോയതായിരുന്നു ഇവർ. മഴ പെയ്തപ്പോൾ മരച്ചുവട്ടിൽ നിന്നപ്പോഴാണ് മിന്നലേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.