ക്ഷേത്രക്കുളത്തിൽ രണ്ട്​ വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: നൂറണി ശാസ്ത ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. നൂറണി സെക്കൻഡ് സ്ട്രീറ്റിൽ എൻ.പി. സുബ്രഹ്മണ്യൻ-സുഭലക്ഷ്മി ദമ്പതികളുടെ മകൻ പരമേശ്വരൻ (സൂരജ്-14), നൂറണി സിംഗിൾ സ്ട്രീറ്റിൽ കെ.എൻ. നീലകണ്ഠൻ-പൂർണ ദമ്പതികളുടെ മകൻ നാരായണൻ (ഭരത്-15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. സുഹൃത്തുക്കളായ മുരുകേശ്, ജയറാം എന്നിവർക്കൊപ്പമാണ് ഇവർ കുളിക്കാൻ പോയത്. ഇതിൽ മുരുകേശിന് മാത്രമാണ് നീന്തൽ അറിയുന്നത്. ഭരതും സൂരജും മുങ്ങിത്താഴുന്നത് കണ്ട സംഘത്തിലുള്ള മറ്റു കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. വെള്ളത്തിൽനിന്ന് കരയിലേക്ക് കയറ്റിയ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ബിഗ് ബസാർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സൂരജ്. സഹോദരി: സൂര്യ. മൂത്താന്തറ കർണകിയമ്മൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഭരത് എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുകയായിരുന്നു. സഹോദരൻ: ശരത്. ഭരതി​െൻറ അച്ഛൻ നീലക്ണഠൻ മണ്ഡപം കാര്യസ്ഥനാണ്. അമ്മക്ക് കാറ്ററിങ്ങാണ് ജോലി. സൂരജി​െൻറ അച്ഛനും അമ്മക്കും ബിസിനസാണ്. ചളി മാറ്റി നവീകരണം നടത്തുന്ന കുളത്തിലാണ് അപകടം.\ pg3 പരമേശ്വരൻ, നാരായണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.