മലയോര മേഖലയിൽ പൊതുപണിമുടക്ക് പൂർണം

വണ്ടൂർ: സംയുക്ത തൊഴിലാളി യൂനിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് മലയോര മേഖലയിൽ പൂർണം. മേഖലയിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും സർവിസ് നടത്തിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് എം. മോഹൻദാസ്, കെ. പ്രഭാകരൻ, ടി.കെ. ബഷീർ, സി.ടി.പി. ജാബിർ, മാനു എമങ്ങാട്, ശരീഫ് ശാന്തിനഗർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.