റോഡും ഫുട്ബാൾ ടൂർണമെൻറ്​ ഉദ്ഘാടനവും

തിരൂരങ്ങാടി: മമ്പുറം ജനകീയ കൂട്ടായ്മ പുൽപറമ്പ് സ്റ്റേഡിയത്തിലേക്ക് നിർമിച്ച റോഡി​െൻറയും സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറയും ഉദ്ഘാടനം നടന്നു. ജനകീയമായി നിർമിച്ച റോഡ് അബ്ദുല്ല കുട്ടിയും ഫുട്ബാൾ മത്സരം എസ്.ഐ വിശ്വനാഥൻ കാരയിലും ഉദ്ഘാടനം ചെയ്തു. സർക്കാറി​െൻറ അവാർഡ് വാങ്ങിയ എസ്.ഐയെയും മമ്പുറം പോസ്റ്റ് ഒാഫിസിൽനിന്ന് വിരമിച്ച പോസ്റ്റ് മാസ്റ്റർ തെങ്ങിലാൽ മുഹമ്മദിനെയും ഉപഹാരം നൽകി ആദരിച്ചു. അഡ്വ. പി.പി. ബഷീർ, എം.കെ. ബാവ, എം.ടി. മൂസ, വാർഡംഗം സമീൽ, എ.പി. സലീം, ടി. അബ്ദുസ്സലാം, പി.എം. റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.