വാഹനാപകടങ്ങളിൽ 10 പേർക്ക് പരിക്ക്

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് കാർ തട്ടി വൈലോങ്ങര തൊണ്ടിയിൽ ജാഫർ (22), അങ്ങാടിപ്പുറത്ത് കാറും ബൈക്കും കൂട്ടിമുട്ടി വളപുരം കളംതൊടി വിജിൻദാസ് (23), കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്, തട്ടിലങ്ങാടി പൂഴിക്കുന്നൻ അരുൺ കൃഷ്ണൻ (18), കാരക്കുന്ന് ബസും ബൈക്കും കൂട്ടിയിടിച്ച് എടവണ്ണ വെള്ളൻചാലിൽ അബ്ദുൽ നാസർ (48), പടപ്പറമ്പിൽ ബൈക്ക് മറിഞ്ഞ് ചെങ്ങോട്ടൂർ മുക്കിൽ അബ്ദുൽസലാം (42), ഒറ്റപ്പാലത്ത് ലോറി തട്ടി അമ്പലപ്പാറ പള്ളിക്കൽ ഉസ്മാൻ (46), കൊപ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് വല്ലപ്പുഴ അപ്പക്കണ്ടം മൊയ്തു (62), ഒറ്റപ്പാലത്ത് ബൈക്ക് മറിഞ്ഞ് താനിക്കുന്ന് കൊഴിവൻകാട്ടിൽ രാജൻ (42), എടക്കരയിൽ ബൈക്ക് മറിഞ്ഞ് കാരപ്പുറം കണ്ണങ്കാട്ടിൽ എൽദോ (42) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിൽ പ്രവേശിപ്പിച്ചു. 'റോഡിലെ കുഴികൾ അടച്ച് പ്രതിഷേധിക്കും' പെരിന്തൽമണ്ണ: ഊട്ടി റോഡിൽ പൂപ്പലം മത്സ്യമാർക്കറ്റിന് സമീപത്ത് തകർന്ന റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പട്ടിക്കാട് ടാക്സി ഡ്രൈവേഴ്സ് യൂനിയ​െൻറ അഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ റോഡിലെ കുഴികൾ അടച്ച് പ്രതിഷേധിക്കും. യൂനിയൻ ഭാരവാഹികളായ എം.ടി. അബ്ദുൽ ഹമീദ്, കെ.പി. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.