അലൈൻമെൻറ് മാറ്റത്തിന്​ തടസ്സങ്ങളേറെ; 3 എ വിജ്​ഞാപനം വീണ്ടും ഇറക്കേണ്ടിവരും

കുറ്റിപ്പുറം: ദേശീയപാത വികസനത്തിൽ അലൈൻമ​െൻറ് മാറ്റം അനിവാര്യമാണെന്ന് തദ്ദേശഭരണസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരടങ്ങുന്ന സമിതി ആവശ്യപ്പെട്ടതോടെ തിരൂർ താലൂക്കിലെ 3 എ വിജ്ഞാപനം വീണ്ടും ഇറക്കേണ്ടിവരും. അരീത്തോട്, കൊളപ്പുറം, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് അലൈൻമ​െൻറ് മാറ്റത്തിനായി ആവശ്യം ശക്തമായത്. അലൈൻമ​െൻറ് മാറ്റം വരുന്നതോടെ പുതിയ സർവേയിൽ ഉൾപ്പെടുന്ന നമ്പറുകൾ സഹിതം ദേശീയപാത അതോറിറ്റിയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്ന് പുതിയ 3 എ വിജ്ഞാപനമെത്തിയാൽ മാത്രമേ സർവേ മാറ്റാനാകൂ. ഇതിന് സാങ്കേതിക തടസ്സങ്ങളേറെയാണ്. തിരൂർ താലൂക്കിലെ 3 എക്ക് ശേഷം 3 ബി, 3 സി വരെയുള്ള നടപടികളുമായി ദേശീയപാത അതോറിറ്റി നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഏഴ് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പൊന്നാനി താലൂക്കിലെ 3 എ വിജ്ഞാപനം എത്തുമെന്ന് ദേശീയപാത എൽ ആൻഡ് എ ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ 'മാധ്യമ'ത്തോട് പറഞ്ഞു. സാേങ്കതികപിഴവ് പരിഹരിച്ച് രണ്ടാമതയച്ചതിനാലാണ് പൊന്നാനി താലൂക്കിലേത് വൈകിയത്. അലൈൻമ​െൻറ് മാറ്റിയാൽ പുതിയ 3 എ വിജ്ഞാപന പ്രകാരം ഒരു ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാകുമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. അലൈൻമ​െൻറ് മാറ്റം ദേശീയപാത അതോറിറ്റിയുടെ നിലവിലെ സാഹചര്യപ്രകാരം സാധ്യമല്ലെന്നും സർക്കാർ തലത്തിൽ തീരുമാനമെത്തിയാൽ അക്കാര്യം പരിശോധിക്കുമെന്നും ദേശീയപാത ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.