പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിക്ക് തുടക്കം

പുലാമന്തോള്‍: വേനൽ കനത്തതോടെ പറവകള്‍ക്ക് ദാഹജലത്തിന് ആശ്വാസമേകാന്‍ പുലാമന്തോള്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പറവകള്‍ക്കൊരു നീര്‍ക്കുടം' പദ്ധതിക്ക് തുടക്കമായി. വളപുരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം നിർവഹിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം എം.എസ്.എഫ് സെക്രട്ടറി നിയാസ് പാറക്കടവ് അധ്യക്ഷത വഹിച്ചു. പുലാമന്തോൾ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ബഷീര്‍ വാഫി, ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ഇസ്സുദ്ദീന്‍, ഷഹീര്‍ പാറക്കടവ്, ഷബീര്‍ കട്ടുപ്പാറ, മുസ്തഫ, നാഫിഹ്, പി.ടി. ഗഫൂര്‍, ഹാരിസ്, നൂറു, അയ്യൂബ്, ഷഫീഖ് എന്നിവര്‍ സംസാരിച്ചു. അൻസാർ ടി.എൻ പുരം സ്വാഗതവും സി.എച്ച്. റഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.