പെരിന്തൽമണ്ണ താലൂക്കിൽ പണിമുടക്ക്​ പൂർണം

പെരിന്തൽമണ്ണ: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ താലൂക്കിൽ നടത്തിയ പണിമുടക്ക് പൂർണം. സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അടക്കമുള്ള ബഹുഭൂരിഭാഗം സ്ഥാപനങ്ങളിെലയും ജീവനക്കാർ പണിമുടക്കിയതിനാൽ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഒാഫിസുകളിലും ജീവനക്കാരുടെ ഹാജർനില തീരെ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നുള്ള മുഴുവൻ സർവിസുകളും നിർത്തിവെച്ചു. ഷെഡ്യൂൾഡ് ബാങ്കുകളും സഹകരണ ബാങ്കുകളിെലയും ജീവനക്കാർ എത്താത്തതിനാൽ ബാങ്കുകളും പ്രവർത്തിച്ചില്ല. പെരിന്തൽമണ്ണ നഗരത്തിലെ മുഴുവൻ കടകളും അടച്ചിട്ട് പ്രതിഷേധിച്ചു. ചുരുക്കം സ്വകാര്യ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവ മാത്രമാണ് നിരത്തിലിറങ്ങിയത്. ഗ്രാമീണ േമഖലകെളയും പണിമുടക്ക് ബാധിച്ചു. സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ നാസർ (എസ്.ടി.യു) അധ്യക്ഷത വഹിച്ചു. കെ.ടി. സൈത് (സി.െഎ.ടി.യു), അറഞ്ഞിക്കൽ ആനന്ദൻ (െഎ.എൻ.ടി.യു.സി), മുഹമ്മദ് എന്ന കുഞ്ഞാപ്പ (എസ്.ടി.യു), എം.എം. മുസ്തഫ, ഹനീഫ വള്ളൂരാൻ, ശിഹാബ് ആലിക്കൽ, മാടാല മുഹമ്മദലി, പച്ചീരി ഫാറൂഖ്, തെക്കത്ത് ഉസ്മാൻ, അഷ്റഫ് പുത്തൂർ, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.