ജില്ലയിലെ ജയിലുകളിലും സ്​കൂളുകളിലും ഹോർട്ടികോർപ് പച്ചക്കറിയെത്തിക്കും

മലപ്പുറം: ജില്ലയിലെ സബ് ജയിലുകളിലേക്കും വിദ്യാലയങ്ങളിലേക്കും ഇനി ഹോർട്ടി കോർപ്പി​െൻറ പച്ചക്കറിയെത്തിക്കും. അടുത്ത അധ്യയനവർഷം മുതൽ തെരഞ്ഞെടുത്ത 25 സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി ഹോർട്ടി കോർപ് നൽകും. സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, വെണ്ടക്ക, മുരിങ്ങക്കായ, നാളികേരം തുടങ്ങിയ പച്ചക്കറിയാണ് സ്കൂളിലേക്ക് ആവശ്യമുള്ളത്. ഹോർട്ടികോർപി​െൻറ ജില്ല കേന്ദ്രമായ വണ്ടൂരിലെ സംഭരണകേന്ദ്രത്തിൽനിന്നായിരിക്കും വിതരണം. മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ സബ് ജയിലുകളിലെ തടവുകാർക്ക് ഭക്ഷണാവശ്യത്തിനുള്ള പച്ചക്കറിയും ഹോർട്ടികോർപ് നൽകും. ജയിലിലെ ഒാരോ ദിവസത്തേയും മെനുവിന് അനുസരിച്ച പച്ചക്കറിയായിരിക്കും നൽകുക. പ്രതിദിനം ഒരു സബ് ജയിലിലേക്ക് ചുരുങ്ങിയത് 35 കിലോ പച്ചക്കറി ആവശ്യമായി വരും. ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ ഹോർട്ടികോർപ് വിഷു ഫെയറുകൾ തുടങ്ങും. പെരിന്തൽമണ്ണ, വണ്ടൂർ, മലപ്പുറം കുന്നുമ്മൽ, എടവണ്ണ എന്നിവിടങ്ങളിലാണ് ഫെയറുകൾ തുടങ്ങുക. ഏപ്രിൽ 12, 13, 14 തീയതികളിൽ ഫെയറുകളുണ്ടാവും. നിലവിൽ ആറിടത്താണ് േഹാർട്ടിേകാർപിന് സ്ഥിരം വിപണന കേന്ദ്രങ്ങളുള്ളത്. വണ്ടൂർ, എടവണ്ണ, നിലമ്പൂർ, കരുളായി, ചെമ്മാട്, വേങ്ങര എന്നിവിടങ്ങളിലാണിത്. പോരൂർ താളിയംകുണ്ട്, മലപ്പുറം, പെരിന്തൽമണ്ണ ഉൾപ്പെടെ ഏഴിടങ്ങളിൽ പുതിയ ഒൗട്ട്ലെറ്റ് തുടങ്ങാൻ പദ്ധതിയുണ്ട്. കഴിഞ്ഞ വർഷംതന്നെ കൂടുതൽ ഒൗട്ട്ലെറ്റ് ആരംഭിക്കാൻ ഹോർട്ടിേകാർപ് പദ്ധതിയിട്ടിരുന്നെങ്കിലും ജീവനക്കാരുടെ കുറവാണ് വികസനത്തിന് തടസ്സം. എംേപ്ലായ്മ​െൻറ് എക്സ്േചഞ്ച് വഴി നിയമനത്തിന് നടപടികൾ നടന്നുവരുന്നുണ്ട്. വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറി മിതമായ നിരക്കിൽ നൽകുക ലക്ഷ്യമിട്ടാണ് ഹോർട്ടികോർപ് പ്രവർത്തിക്കുന്നത്. പച്ചക്കറിക്ക് വില കിട്ടാൻ ഒരു മാസം? മലപ്പുറം: ഹോർട്ടികോർപ് സംഭരിക്കുന്ന പച്ചക്കറിയുടെ വില ലഭിക്കാൻ കാലതാമസമെടുക്കുന്നതായി കർഷകർ. പണം ലഭിക്കാൻ പലപ്പോഴും ഒരു മാസംവരെ കാലതാമസം വരുന്നുണ്ട്. മുമ്പ് പത്തുദിവസത്തിനകം പണം ലഭിച്ചിരുന്നു. ഹോർട്ടികോർപിന് വണ്ടൂരിലും വേങ്ങരയിലുമാണ് സംഭരണ കേന്ദ്രങ്ങളുള്ളത്. ജില്ലയിൽ പ്രതിമാസം 85 ടൺ വരെ പച്ചക്കറി സംഭരിക്കുന്നുണ്ട്. സ്വാശ്രയ കർഷക സമിതികളും ചെറുകിട ഇടത്തരം കർഷകരുമടക്കം ഹോർട്ടികോർപിന് സ്ഥിരമായി പച്ചക്കറി നൽകുന്നുണ്ട്. ജില്ലയിൽ അധികംവരുന്ന നേന്ത്രക്കായ ഉൾപ്പെടെ തെക്കൻ ജില്ലകളിലേക്ക് അടക്കം കയറ്റിയയക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.