സ്​ഫോടകവസ്​തു വേട്ട: ഗോഡൗൺ ഉടമയെ കണ്ടെത്താനായില്ല

കൊണ്ടോട്ടി: മോങ്ങത്ത് നിന്ന് വൻസ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ ഗോഡൗൺ ഉടമയെ ഇതുവരെ പിടികൂടാനായില്ല. ദിവസങ്ങൾക്ക് മുമ്പാണ് മോങ്ങത്ത് കർണാടകയിലെ ഹാസനിൽ നിന്ന് എത്തിയ ട്രക്കിൽ നിന്ന് വൻസ്ഫോടക വസ്തുേശഖരം പിടികൂടിയത്. സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ മോങ്ങത്തെ ഗോഡൗണിലേക്കാണ് എത്തിച്ചതെന്ന വിവരം ലഭിച്ചത്. ആലത്തൂർപടി സ്വദേശി ബാസിത്തി​െൻറ നിയന്ത്രണത്തിലാണ് ഗോഡൗൺ. ഇയാളെ പിടികൂടുന്നതിനായി പൊലീസ് പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ചയും ഇയാൾ നേരത്തെ താമസിച്ചിരുന്ന മോങ്ങത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പിടികൂടിയ സ്ഫോടക വസ്തുക്കൾ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.