തൊഴിലുറപ്പ്​ കൂലി വർധിപ്പിച്ചു; കേരളത്തിൽ 271 രൂപ

പെരിന്തൽമണ്ണ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി കേന്ദ്രസർക്കാർ വർധിപ്പിച്ചു. പുതുക്കിയ കൂലി ഏപ്രിൽ ഒന്ന് മുതൽ ലഭിക്കത്തക്കവിധം ഉത്തരവിറക്കി. കേരളത്തിൽ പ്രതിദിനം 271 രൂപ ലഭിക്കും. മാർച്ച് 31 വരെ 258 രൂപയായിരുന്നു. കേരളത്തിൽ സജീവ തൊഴിൽകാർഡുള്ള 22.82 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ കൂലി ലഭിക്കുക -281 രൂപ. കൂലികുറവ് ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് -168 രൂപ വീതം. തമിഴ്നാട്ടിൽ 224 രൂപയും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ 205 രൂപയുമായാണ് നിശ്ചയിച്ചത്. യു.പി 175, ഗുജറാത്ത് 194, അസം 177, പശ്ചിമബംഗാൾ 191 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.