അനുമോദന ചടങ്ങും മതപ്രഭാഷണവും

വണ്ടൂർ: വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ സ്മാരക ഇസ്ലാമിക് സ​െൻററിന് കീഴിൽ പ്രവർത്തിക്കുന്ന ഹിറ ഹിഫ്ളുൽ ഖുർആൻ കോളജിൽനിന്ന് ആദ്യമായി ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ് ഹാഷിമിന് ആദരവും മതപ്രഭാഷണവും സംഘടിപ്പിച്ചു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വാണിയമ്പലം മഹല്ലിൽനിന്ന് ആദ്യം ഹാഫിളായ ഇ.കെ. സൽമാനെ അനുമോദിച്ചു. അഹമ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കെ. ആലിക്കുട്ടി മുസ്ലിയാർ, ടി. ഹംസ മുസ്ലിയാർ, കെ.ടി. കുഞ്ഞിമാൻ ഹാജി, ഷൈജൽ എടപ്പറ്റ, ഇ.കെ. അസൈനാർ, പി. അബ്ദുൽ ബാരി ഫൈസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.