നാല്​ ഭിന്നലിംഗക്കാർക്ക്​ കോയമ്പത്തൂർ സിറ്റി പൊലീസ്​ വക ഒാ​േട്ടാറിക്ഷ

കോയമ്പത്തൂർ: സന്നദ്ധ സംഘടനയുമായി സഹകരിച്ച് സിറ്റി പൊലീസ് നാല് ഭിന്നലിംഗക്കാർക്ക് ഒാേട്ടാറിക്ഷകൾ ൈകമാറി. ഭിന്നലിംഗക്കാരുടെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇവരുടെ യോഗം സിറ്റി പൊലീസ് വിളിച്ചുകൂട്ടിയിരുന്നു. ജോലി ചെയ്ത് ജീവിക്കാൻ ജീവിതോപാധിയില്ലെന്നായിരുന്നു ഇവരുടെ മുഖ്യപരാതി. ഇത് പരിഹരിക്കുന്നതി​െൻറ ഭാഗമായാണ് രണ്ടുലക്ഷം രൂപ മുടക്കി ഒാേട്ടാറിക്ഷകൾ നൽകിയത്. ഉക്കടം മഞ്ജു, പുലിയകുളം ഏയ്ഞ്ചൽ, കൗണ്ടംപാളയം സുചിത്ര, അനുഷിയ എന്നിവരാണ് ഗുണഭോക്താക്കൾ. 'ഇമയം' എന്ന സ്വാശ്രയസംഘം മുഖേനയാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ ട്രാൻസ്ജെൻഡറുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ കെ. പെരിയയ്യ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.