പ്രയോജനമില്ലാതെ 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച തടയണ

കാളികാവ്: ചോക്കാടന്‍ പുഴയില്‍ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച തടയണ പ്രോയജനപ്പെടുന്നില്ല. ചോക്കാട് ടൗണിന് സമീപത്തുകൂടെ കടന്നുപോവുന്ന പുഴക്ക് കുറുകെ 2015ലാണ് ഹില്‍ ഏരിയ ഡെവലപ്മ​െൻറ് ഏജന്‍സി (ഹാഡ) വഴി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിട്ട് തയടണ നിർമിച്ചത്. നിർമാണ ഘട്ടത്തില്‍ പദ്ധതിതുകക്ക് അനുസരിച്ചുള്ള പ്രവൃത്തി നടന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ഹാഡയുമായി ബന്ധപ്പെട്ട അധികൃതരും അന്വേഷണം നടത്തിയെങ്കിലും പരാതിക്ക് കഴമ്പില്ലെന്നായിരുന്നു വിലയിരുത്തൽ. നിർമാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ക്ക് ശേഷം പെയ്ത മഴയില്‍ ചെക്ക്ഡാമി​െൻറ അനുബന്ധ കെട്ട് തകര്‍ന്നുവീഴുകയും പുഴ ഗതിമാറി ഒഴുകുകയും ചെയ്തു. നിലവില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തടയണ സംരക്ഷണക്കുറവ് കാരണം നശിക്കുകയും പുതിയത് തകരുകയും ചെയ്തതോടെ കൃഷിക്കാവശ്യമായ വെള്ളംപോലും പ്രദേശത്ത് ലഭിക്കാതായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.