സ്വാഗതമാട് ബൈപാസ് പദ്ധതി ഉപേക്ഷിക്കണം: അനിശ്ചിതകാല സമരം ആരംഭിച്ചു

കോട്ടക്കൽ: ദേശീയപാത വികസനത്തെ തുടർന്ന് വീടും കിടപ്പാടവും നഷ് ടപ്പെടുന്നതിലൂടെ കുടിയിറക്കപ്പെടുന്നവർ അനിശ്ചിതകാല സമരമാരംഭിച്ചു. സ്വാഗതമാട് ചെറുശ്ശോലയിലെ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. നിരാഹാരമിരിക്കുന്ന അഡ്വ. ഷബീന ചൂരപ്പുലാക്കന് ഷാൾ അണിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. എടരിക്കോട് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ വി.ടി. സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പി. ഇഫ്ത്തിഖാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഹനീഫ പുതുപ്പറമ്പ്, സി.കെ.എ. റസാഖ്, ഖദീജ നർഗീസ്, പി. കൃഷ്ണൻ നായർ, സി. ആസാദ്, വാഹിദ് ചങ്ങരംചോല, കെ.കെ. നാസർ, കുഞ്ഞാണി സ്വാഗതമാട് എന്നിവർ സംസാരിച്ചു. ഹനീഫ തൈക്കാടൻ സ്വാഗതം പറഞ്ഞു. വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും നാലിന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുമെന്ന് വി.എം. സുധീരനും ഫോണിലൂടെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.