അനുശോചിച്ചു

മംഗലം: മുതിർന്ന സി.പി.എം നേതാവും പൊതുപ്രവർത്തകനുമായിരുന്ന വി.കെ. കുഞ്ഞിമൂസയുടെ നിര്യാണത്തിൽ വാളമരുതൂർ അങ്ങാടിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. എ. പ്രേമാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. നാരായണൻ അധ്യക്ഷത വഹിച്ചു. എ.കെ. സലീം, മുഹമ്മദ് കോയ, സി.പി. ഷുക്കർ, കെ. ഗംഗാധരൻ, ബാബു, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ. ഗംഗാധരൻ സ്വാഗതവും സി. ശശിധരൻ നന്ദിയും പറഞ്ഞു. നാടി​െൻറ പ്രതിഭകൾക്ക് വിദ്യാലയത്തി​െൻറ ആദരം പറവണ്ണ: നാടി​െൻറ പ്രതിഭകൾക്ക് അക്ഷരമുറ്റത്ത് ആദരമൊരുക്കി വിദ്യാലയത്തി​െൻറ വാർഷികാഘോഷം. പറവണ്ണ സലഫി ഇ.എം സ്കൂൾ വാർഷികാഘോഷത്തി​െൻറ ഭാഗമായാണ് വെട്ടം പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചത്. നാടക, മാപ്പിളപ്പാട്ട് രചയിതാവ് കെ.പി.എം. കുട്ടി വാക്കാട്, വികേന്ദ്രീകരണം മാസിക എഡിറ്റർ കെ.സി. അബ്ദുല്ല, നൃത്ത-ചിത്രകല പരിശീലകൻ കൃഷ്ണൻ പച്ചാട്ടിരി, നാടൻപാട്ട് കലാകാരൻ സുകുമാരൻ പച്ചാട്ടിരി , മാപ്പിളപ്പാട്ട് ഗായകൻ നൗഷാദ് പറവണ്ണ, യുവ എഴുത്തുകാരി റഷീദ തൈവളപ്പിൽ, സ്നൈക് മാസ്റ്റർ ഹംസ പറവണ്ണ, നാടക നടൻ തിരൂർ ദാസ്, ജൈവ പാർക്ക് പരിപാലകൻ നൂർ മുഹമ്മദ്, കർഷകശ്രീ അവാർഡ് ജേതാവ് മുഹമ്മദ് എന്നിവരെയാണ് ആദരിച്ചത്. വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നിസ ഉദ്ഘാടനം ചെയ്തു. മികവ് ഫോട്ടോ പ്രദർശന ഉദ്ഘാടനവും മാഗസിൻ പ്രകാശനവും ബി.ആർ.സി ട്രെയിനർ സാബിറ ടീച്ചർ നിർവഹിച്ചു. റംല നെല്ലാഞ്ചേരി, കെ.പി. നുസൈബ ബാനു, ടി. ഉമ്മർ, പി. മുസ്തഫ, അഡ്വ. നൗഷാദ്, ടി. മുനീർ, സി.എം. അബ്ദുല്ലക്കുട്ടി, പി. റസാഖ്, എ.പി. ഫൗസിയ എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് ഉപഹാര സമർപ്പണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.