ദേശീയപാത വികസനം: 'ഇരകളുടെ പ്രശ്നങ്ങൾ സർക്കാറി‍െൻറ ശ്രദ്ധയിൽ കൊണ്ടുവരും'

വേങ്ങര: അലൈൻമ​െൻറ് മാറ്റി ജനവാസകേന്ദ്രത്തിലൂടെ ദേശീയപാത തിരിച്ചുവിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എ.ആർ നഗർ അരീതോട് സമരം ചെയ്യുന്ന ഇരകളുടെ സമരപന്തൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദും ടി.വി. ഇബ്രാഹിം എം.എൽ.എയും സന്ദർശിച്ചു. വിഷയത്തിൽ വീട് നഷ്ടമാകുന്നവരുടെ പ്രശ്നങ്ങൾ സർക്കാറി‍​െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം കൂടിനിന്നവർക്ക് ഉറപ്പുനൽകി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അസ്ലു സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.