വില്ല്വത്ത് ക്ഷേത്രത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തി

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തന ഭാഗമായി പ്രധാന ശ്രീകോവിലി​െൻറ പുനർനിർമാണത്തിന് താൽക്കാലിക ശ്രീകോവിൽ നിർമിച്ച് മഹാവിഷ്ണുവിന് ബാലാലയ പ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം. ദാമോധരൻ നമ്പൂതിരി കാർമികത്വം നൽകി. പുനരുദ്ധാരണ ഭാഗമായി അയ്യപ്പൻ, ഭഗവതി ഉപദേവന്മാർക്കുള്ള ശ്രീകോവിലി​െൻറ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. തന്ത്രി കെ.എം. ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രം ശാന്തിക്കാരായ വി.എം. ശിവ പ്രസാദ് എമ്പ്രാന്തിരി, വിഷ്ണു എമ്പ്രാന്താരി എന്നിവർ സഹകാർമികത്വം നൽകി. ക്ഷേത്ര പുനർനിർമാണത്തിന് ശിൽപി വേലായുധൻ, ദേശം തച്ചൻ തലശ്ശിരിയൻ എന്നിവർ തുടക്കം കുറിച്ചു. ഭാരവാഹികളായ മറ്റത്തിൽ രാധാകൃഷ്ണൻ കെ.പി. സുബ്രഹ്മണ്യൻ, കെ. സതീശൻ എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിൽ രാവിലെ ഒമ്പതുവരെയും വൈകീട്ട് ആറിനുശേഷവും മാത്രമേ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കൂവെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.