കുന്നുമ്മലിലും കോട്ടപ്പടിയിലും സ്മാർട്ട് ബസ് ഷെൽട്ടർ തുറന്നു

മലപ്പുറം: എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് തുക അനുവദിച്ച് നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ യാത്രക്കാർക്ക് സമർപ്പിച്ചു. കുന്നുമ്മൽ പെരിന്തൽമണ്ണ റോഡിലും കോട്ടപ്പടി തിരൂർ റോഡിലുമാണ് അത്യാധുനിക രീതിയിൽ ബസ് ഷെൽട്ടറുകൾ ഒരുക്കിയിരിക്കുന്നത്. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പെരുമ്പള്ളി സെയ്ത്, കൗൺസിലർ ഹാരിസ് ആമിയൻ, മന്നയിൽ അബൂബക്കർ, പി.കെ. ബാവ, കൊന്നോല ആലി, സി.എച്ച്. മുസ്തഫ, എം.എം. യൂസുഫ്, കരടിക്കൽ അബ്ദുൽ ഖാദർ, റഈസ് കളപ്പാടൻ, തറയിൽ ശംസുദ്ദീൻ, നസീറുദ്ദീൻ തറയിൽ, പി.എസ്.എ. ഷബീർ തുടങ്ങിയവർ സംബന്ധിച്ചു. 3.40 ലക്ഷം രൂപ വീതം ചെലവിട്ടാണ് ബസ് ഷെൽട്ടറുകൾ നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.