മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കനിവ്​ തേടി ശരണ്യ

പെരിന്തൽമണ്ണ: അർബുദരോഗം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കനിവുള്ളവരുടെ സഹായഹസ്തം കാത്തിരിക്കുകയാണ് ശരണ്യയെന്ന 22കാരി. ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇതിന് 16 ലക്ഷം രൂപ ചെലവ് വരും. വെട്ടത്തൂർ ഇടുമയിൽ ഗോപാലകൃഷ്ണൻ-ശ്രീകല ദമ്പതികളുടെ മകളായ ശരണ്യ വലമ്പൂർ മുണ്ടക്കൽ സുബ്രഹ്മണ്യ​െൻറ ഭാര്യയാണ്. ആറ് മാസത്തിനിടെ തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സക്കായി നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചു. വലമ്പൂർ ജുമാമസ്ജിദ് ഖത്തീബ് വാഹിദ് ഫൈസി, വലമ്പൂർ സ​െൻറ് മേരീസ് ചർച്ചിലെ ഫാ. അനീഷ് പുളിച്ചമാക്കൻ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ എന്നിവർ രക്ഷാധികാരികളും വി.പി. അബ്്ദുൽ അസീസ്, കെ. മുഹമ്മദ്, പി.ടി. അബ്ദുൽ കരീം എന്നിവർ യഥാക്രമം ചെയർമാനും കൺവീനറും ട്രഷററുമായി ശരണ്യ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. അങ്ങാടിപ്പുറം കാനറ ബാങ്കിൽ 4265101001699 നമ്പറിൽ അക്കൗണ്ട് തുറന്നു. െഎ.എഫ്.എസ്.സി: CNRB0004265. ഫോൺ: ചെയർമാൻ -9847380129. കൺവീനർ-9747200737.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.