ദീമ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്​സ്​​ ​മൂന്നാമത് ഷോറൂം എടപ്പാളിൽ ഏപ്രില്‍ നാല്​ മുതൽ

എടപ്പാള്‍: ദീമ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൂന്നാമത് ഷോറൂം എടപ്പാള്‍ ജങ്ഷനിൽ തൃശൂര്‍ റോഡിലെ ക്രൗണ്‍ പ്ലാസ കെട്ടിടത്തില്‍ ഏപ്രില്‍ നാലിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സ്ഥാപനമേധാവികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ് പങ്കെടുക്കും. വിവാഹപാര്‍ട്ടികള്‍ക്ക് ആഭരണങ്ങള്‍ ധരിച്ച് നോക്കി വിലയിരുത്താനും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനും സംവിധാനമുള്ള സ്റ്റുഡിയോ വിഭാഗം ആദ്യമായി ഒരുക്കിയ ഷോറൂം പ്രത്യേകതയാണ്. സ്വർണം, ഡയമണ്ട്, വെള്ളി, വാച്ച് വിഭാഗങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്നും ഉദ്ഘാടനാഘോഷ ഭാഗമായി നിരവധി സമ്മാനപദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ലാഭത്തി​െൻറ നിശ്ചിത ശതമാനം സാമൂഹിക സേവനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ചെയര്‍മാന്‍ ഡോ. പി.കെ. അജിത് കുമാര്‍, സി.ഇ.ഒ കുഞ്ഞിമുഹമ്മദ് പൂക്കാത്ത്, ഡയറക്ടര്‍മാരായ എം.വി. അബ്ദുല്ല, കെ.പി. ഹരീന്ദ്രനാഥ്, ഖാലിദ് കാഞ്ഞിരങ്ങാട്ട്, പി.വി. ഷാജി എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.